Latest NewsIndia

ചൈനയ്‌ക്കെതിരെ ലഡാക്കില്‍ ഇന്ത്യന്‍ സേനയ്‌ക്ക് പിന്തുണയുമായി നാട്ടുകാരും

കുടിവെള്ളം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ചുമലിലേറ്റി എത്തുന്ന നാട്ടുകാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വൈറലായി.

ജമ്മു:ചൈനയുമായി സംഘര്‍ഷം ഉടലെടുത്ത കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ സേനയ്‌ക്കു പിന്തുണയുമായി നാട്ടുകാരും. സൈനികര്‍ക്കായി കുടിവെള്ളം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ചുമലിലേറ്റി എത്തുന്ന നാട്ടുകാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വൈറലായി.

“യൂണിഫോമില്ലാത്ത സൈനികര്‍” എന്നു വിശേഷിപ്പിച്ച്‌ ലേയിലെ ലഡാക്ക്‌ ഓട്ടോണമസ്‌ ഹില്‍ ഡെവലപ്‌മെന്റ്‌ കൗണ്‍സിലിലെ എക്‌സിക്യൂട്ടീവ്‌ കൗണ്‍സിലറായ കൊഞ്ചോക്‌ സ്‌റ്റാന്‍സിന്‍ ആണ്‌ ഗ്രാമീണരുടെ ചിത്രങ്ങള്‍ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌തത്‌. ചുഷൂല്‍, മെറാക്‌ ഗ്രാമങ്ങളില്‍നിന്നുള്ളവരാണ്‌ സൈനികര്‍ക്കു സഹായവും പിന്തുണയുമായി രംഗത്തുള്ളത്‌.

നയില്‍നിന്നു പിടിച്ചെടുത്ത ബ്ലാക്ക്‌ടോപ്പലുള്‍പ്പെടെ വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്ക്‌ ആവശ്യമായ കുടിവെള്ളം, പ്രാദേശിക ഉല്‍പ്പന്നങ്ങള്‍, മറ്റ്‌ അവശ്യവസ്‌തുക്കള്‍ തുടങ്ങിയവയാണ്‌ സേവനസന്നദ്ധരായ ഗ്രാമീണര്‍ എത്തിക്കുന്നത്‌. വിമുക്‌തഭടന്‍മാര്‍ മുതല്‍ സന്യാസിമാര്‍ വരെ ഈ ദൗത്യത്തില്‍ പങ്കാളിയാണെന്നും ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റില്‍ പറയുന്നു.

നേരത്തേ, ഗ്രാമീണരെ സൈന്യം പോര്‍ട്ടര്‍മാരായി നിയോഗിക്കുകയും അവര്‍ക്കു കൂലി നല്‍കുകയും ചെയ്‌തിരുന്നു. എന്നാല്‍, ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍ അവര്‍ സേവനത്തിനായി സ്വയം രംഗത്തെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button