MollywoodLatest NewsNewsEntertainment

2000 മുതല്‍ ഇന്ന് വരെ ആ സൗഹൃദത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല; മലയാളസിനിമയിലെ പ്രിയസുഹൃത്തിനെക്കുറിച്ച് മന്യ

നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മന്യയെന്നും എല്ലാ ബന്ധങ്ങള്‍ക്കും നല്ല വില കല്‍പ്പിക്കുന്ന വ്യക്തി

 വെള്ളിത്തിരയില്‍ സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ നടി മന്യ തന്റെ പ്രിയസുഹൃത്തിനെക്കുറിച്ച് തുറന്നു പറയുന്നു. ചിന്നു എന്ന് വിളിക്കുന്ന സംയുക്ത വര്‍മ്മയാണ് താരത്തിന്റെ പ്രിയസുഹൃത്ത്. 2000 മുതല്‍ ഇന്ന് വരെ ആ സൗഹൃദത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് മന്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. അതിനൊപ്പം മന്യ പങ്കിട്ട വീഡിയോയില്‍ തങ്ങള്‍ക്കിടയിലെ സൗഹൃദത്തെ പറ്റി സംയുക്തയും പറയുന്നുണ്ട്.

മന്‍ എന്നാണ് സംയുക്ത മന്യയെ വിളിക്കുക. ദുബായിയില്‍ ഷോ ചെയ്യുന്ന സമയം ഒരു മാസത്തോളം ഒന്നിച്ച്‌ താമസിച്ചിട്ടുണ്ട്. ഒന്നിച്ച്‌ ഒരു സിനിമയിലും അഭിനയിച്ചു. നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മന്യയെന്നും എല്ലാ ബന്ധങ്ങള്‍ക്കും നല്ല വില കല്‍പ്പിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് തന്റെ കുടുംബത്തോടും മന്യ അത് പുലര്‍ത്തിയിട്ടുണ്ട് എന്ന് സംയുക്ത പറയുന്നു.

”ഷൂട്ടിങ്ങിന്റെ സമയത്ത് കൃത്യമായി യോഗ ചെയ്തിരുന്നയാളാണ് മന്യ. പരമ്ബരാഗത രീതികള്‍ കാത്തുസൂക്ഷിക്കുന്ന പ്രകൃതക്കാരിയായിരുന്നു. രാവിലെ എഴുന്നേല്‍ക്കുക, ഗണപതി പൂജ ചെയ്യുക, സൗന്ദര്യ സംരക്ഷണത്തിന് മഞ്ഞളും മറ്റും ഉപയോഗിക്കുക എന്നിങ്ങനെയാണ് മന്യയുടെ രീതി. അവസാനമായി നേരില്‍ കാണുന്നത് അമേരിക്കയില്‍ വച്ചാണ്. അന്ന് മന്യ ഗര്‍ഭിണിയാണ്. വീട്ടില്‍ പോയപ്പോള്‍ തനിക്കും മകന്‍ ദക്ഷിനും നല്ല രീതിയില്‍ മന്യ ഉച്ചഭക്ഷണം വിളമ്ബിനല്കി” സംയുക്ത വീഡിയോയില്‍ പറഞ്ഞു.

https://www.instagram.com/tv/CFGlnUSHN_f/?utm_source=ig_embed

shortlink

Related Articles

Post Your Comments

Related Articles


Back to top button