CricketLatest NewsNewsSports

ഐ പി എൽ 2020 : സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് ലോകേഷ് രാഹുൽ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് കെ എൽ രാഹുൽ പുതിയ റെക്കോർഡ് കുറിച്ചു.ഏറ്റവും വേഗത്തിൽ 2000 ഐപിഎൽ റൺസ് തികച്ച ഇന്ത്യൻ താരമെന്ന റെക്കോർഡ് ആണ് രാഹുൽ തിരുത്തിയത് . 63 മത്സരങ്ങളിൽ നിന്നാണ് സച്ചിൻ ഈ നേട്ടത്തിലെത്തിയത്. രാഹുൽ ആവട്ടെ 60 മത്സരങ്ങൾ മാത്രമേ 2000 റൺസ് തികയ്ക്കാൻ ചെലവാക്കിയുള്ളൂ.

Read Also : ഫിറ്റ് ഇന്ത്യാ ഡയലോഗിൽ തന്റെ ആരോഗ്യ രഹസ്യം വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 

മത്സരത്തിൽ ഫിഫ്റ്റിയടിച്ച് പുറത്താവാതെ നിൽക്കുകയാണ് രാഹുൽ. 49 പന്തുകളിൽ 70 റൺസെടുത്ത രാഹുലിനു കൂട്ടായി ഗ്ലെൻ മാക്സ്‌വെൽ ആണ് ക്രീസിൽ. 15 ഓവർ പിന്നിടുമ്പോൾ കിംഗ്സ് ഇലവൻ 2 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് എടുത്തിട്ടുണ്ട്. മായങ്ക് അഗർവാൾ (26), നിക്കോലാസ് പൂരാൻ (17) എന്നിവരാണ് പുറത്തായത്. അഗർവാളിനെ ചഹാലും പൂരാനെ ദുബെയും പുറത്താക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button