Life Style

ആരോഗ്യത്തിന് ആപ്പിള്‍ സൈഡര്‍ വിനഗര്‍

ആപ്പിള്‍ സൈഡർ വിനിഗര്‍ പല രോഗങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുന്ന ഒരു ലായിനിയാണ്. പുളിപ്പിച്ച ആപ്പിളില്‍ നിന്നുമാണ് ആപ്പിള്‍ സൈഡർ വിനിഗര്‍. ഉണ്ടാക്കിയെടുക്കുന്നത്. സൈനസൈറ്റിസ്, പനി, ഫ്‌ലൂ പോലുള്ള രോഗബാധകളെ സുഖപ്പെടുത്താനുള്ള
ഒരു പ്രധാന ഔഷധമാണ് ആപ്പിള്‍ സൈഡർ വിനിഗര്‍. ദിവസവും ഇത് ഉപയോഗിക്കുകയാണെങ്കില്‍ ശരീരത്തില്‍ നിന്ന് ടോക്‌സിനുകളും, കൊഴുപ്പും നീക്കം ചെയ്യുകയും രക്തസമ്മര്‍ദ്ധം, ക്ഷീണം, ആര്‍ത്രൈറ്റിസ്, രക്തസമ്മര്‍ദ്ധക്കുറവ്, കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നു. ഇതിലെ അസെറ്റിക് ആസിഡ് ദഹനേന്ദ്രിയത്തിലെ ഉപദ്രവകാരികളായ ബാക്ടീരിയകളെയും, ഫംഗസുകളെയും നീക്കാന്‍ സഹായിക്കുകയും ഇത് വഴി മികച്ച ദഹനം നടക്കുന്നതിനും കഴിക്കുന്ന ആഹാരത്തില്‍ നിന്ന് പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനും സഹായിക്കുകയും ചെയ്യുന്നു.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു. ആപ്പിള്‍ സൈഡർ വിനിഗറില്‍ അടങ്ങിയിട്ടുളള ബീറ്റ കരോട്ടിന്‍, ആന്റി ഓക്‌സിഡന്റ് എന്നിവ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ഫംഗസ് ബാധമൂലം ഗര്‍ഭാശയ മുഖത്തുണ്ടാകുന്ന യീസ്റ്റ് ഇന്‍ഫെക്ഷന് പരിഹാരമായി ആപ്പിള്‍ സിഡാര്‍ വിനിഗര്‍ ഉപയോഗിക്കാം. ആപ്പിള്‍ സൈഡർ വിനിഗര്‍ ശരീരശുദ്ധിക്ക് വളരെ നല്ലതാണ്. ചര്‍മ്മം വൃത്തിയാക്കാനും, മുഖക്കുരു അകറ്റാനും ഇത് സഹായിക്കുന്നു.

ദിവസവും രണ്ടോ മൂന്നോ ടീസ്പൂണ്‍ ആപ്പിള്‍ സൈഡർ വിനിഗര്‍ കഴിച്ചാല്‍ ആരോഗ്യവും ഊര്‍ജ്ജ്വസലതയും വര്‍ദ്ധിക്കും. അതിനാല്‍ റോമാക്കാരും, ജാപ്പനീസ് സാമുറായ് യോദ്ധാക്കളും കരുത്തിനും, ഊര്‍ജ്ജസ്വലതക്കും, ആരോഗ്യത്തിനും വേണ്ടി ഇത് ഉപയോഗിച്ചിരുന്നു. പുളിപ്പ് രസമുള്ളതിനാല്‍ വസ്തുക്കള്‍ ക്ലീന്‍ ചെയ്യാനുള്ള ആന്റി സെപ്റ്റിക്കായി ആപ്പിള്‍ സൈഡർ വിനിഗര്‍ ഉപയോഗിക്കാറുണ്ട്. വെള്ളവും ആപ്പിള്‍ സൈഡർ വിനിഗറും സംയോജിപ്പിച്ച് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് ഉണങ്ങിയ ശേഷം കഴുകി കളയണം. ഇങ്ങിനെ ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യ്താല്‍ താരന്‍ ഇല്ലാതാകും. താരന് കാരണമാകുന്ന ഫംഗസായ മലാസെസ്സിയ അകറ്റാനുളള കഴിവ് ആപ്പിള്‍ സൈഡർ വിനിഗറിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button