ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി തെലങ്കാന പോലീസ്. ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ നേരെത്തെ എടുത്ത കേസിലാണ് പൊലീസ് സമന്‍സ് അയച്ചത്.
ഇതിൽ പങ്കെടുത്ത എം.എസ്.എഫ്, ഫ്രട്ടേണിറ്റി, എന്‍.എസ്.യു വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നടപടി. അനുമതിയില്ലാതെ പ്രതിഷേധം നടത്തിയതിന് അന്ന് പൊലീസ് കേസെടുത്തിരുന്നു. 14 വിദ്യാര്‍ഥികളെ പ്രതിയാക്കിയാണ് എഫ്.െഎ.ആര് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം, തുടര്‍നടപടികളിലേക്ക് പൊലീസ് പോയിരുന്നില്ല. എന്നാല്‍, ശനിയാഴ്ച ഏതാനും വിദ്യാര്‍ഥികള്‍ക്ക് സമന്‍സ് ലഭിക്കുകയായിരുന്നു.
Post Your Comments