Latest NewsUAENewsGulf

യുഎഇയില്‍ വന്‍ അഗ്നിബാധ

അബുദാബി : യുഎഇയില്‍ വന്‍ തീപ്പിടുത്തം. ഉമ്മുല്‍ഖുവൈനില്‍ ഉമ്മുല്‍ താഊബ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള ഫാക്ടറിയിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തീപിടിത്തമുണ്ടായത്. അപകട വിവരം അറിഞ്ഞയുടന്‍ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. സ്ഥലത്തെ മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചു.

https://www.instagram.com/p/CGpm_BGJzKM/?utm_source=ig_web_copy_link

Also read : വി​മാ​ന​ത്തി​നു​ള്ളി​ല്‍ ഭീ​ക​ര​നു​ണ്ടെ​ന്ന് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച യാ​ത്ര​ക്കാ​ര​ൻ പിടിയിൽ

സമീപത്തുള്ള മറ്റ് ഫാക്ടറികളിലേക്കും വര്‍ക്ക്‌ഷോപ്പുകളിലേക്കും തീ പടരാതെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ് സിവില്‍ ഡിഫന്‍സ് അധികൃതരെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തീപ്പിടത്തത്തിന്റെ കാരണം കണ്ടെത്താനായി അന്വേഷണം നടത്തും. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button