KeralaLatest NewsNews

ഇടതുമുന്നണി സര്‍ക്കാര്‍ കേരളത്തെ കൊള്ളയടിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍

ഓമശ്ശേരി: ഇടതുമുന്നണി സര്‍ക്കാര്‍ കേരളത്തെ കൊള്ളയടിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായിട്ടും സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിസ്സംഗത അഴിമതിയുടെ പങ്കുപറ്റിയതു കൊണ്ടാണ്. ചരിത്രത്തിലെ ഏറ്റവും വലിയ അപചയമാണ് സിപിഎമ്മിന് സംഭവിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബിജെപി ഓമശ്ശേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read Also : കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ വികസിത രാജ്യങ്ങള്‍ക്ക് മടി ; വാക്സിൻ സ്വീകരിക്കാൻ തയ്യാറായി ഇന്ത്യക്കാർ ; സർവേ റിപ്പോർട്ട് പുറത്ത്

ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഒ.പി. സാജു അധ്യക്ഷനായി. സിപിഎം, കോണ്‍ഗ്രസ്സ് പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച്‌ ബിജെപിയില്‍ ചേര്‍ന്നവരെ ചടങ്ങില്‍ കെ.സുരേന്ദ്രന്‍ ഹാരാര്‍പ്പണം ചെയ്ത് സ്വീകരിച്ചു.ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍, വൈസ് പ്രസിഡന്റ് ടി. ദേവദാസ്, സംസ്ഥാന കമ്മറ്റി അംഗം ഗിരീഷ് തേവള്ളി, മണ്ഡലം പ്രസിഡന്റ് മനോജ് നടുക്കണ്ടി, ഒ.കെ. വിനോദ്, ഷാന്‍ കട്ടിപ്പാറ, വി.പി. രാജീവന്‍, വത്സന്‍ മേടോത്ത്, ബിനു സി. മാണി, വി. ദേവദാസന്‍, ടി. ശ്രീനിവാസന്‍ വി. മുരളീകൃഷ്ണന്‍, എം.എന്‍. പ്രമോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button