കൊച്ചി: പെരുമ്പാവൂരിൽ തർക്കത്തിനിടെ നടന്ന വെടിവയ്പ്പില്‍ ഒരാൾക്ക് പരിക്ക്. പെരുമ്പാവൂർ പാലക്കാട്താഴത്താണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായത്. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള തർക്കത്തിനിടെയാണ് വെടിവെപ്പ് നടന്നത്. തണ്ടേക്കാട് സ്വാദേശി നിസാറാണ് പിസ്റ്റൾ ഉപയോഗിച്ച് ആദിൽ ഷാ എന്ന ആളുടെ നെഞ്ചിൽ ആണ് വെടിവെച്ചത്. പരിക്കേറ്റയാളെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി.
Post Your Comments