Latest NewsIndiaNews

കശ്മീര്‍ ജനതയ്ക്ക് ഇന്ത്യയെ മതി… സമാധാനം മതി… പാകിസ്താനേയും തീവ്രവാദവും വേണ്ട…

ശ്രീനഗര്‍ : കശ്മീര്‍ ജനതയ്ക്ക് ഇന്ത്യയെ മതി, സമാധാനം മതി പാകിസ്താനേയും തീവ്രവാദവും വേണ്ട. ഇതിനു കാരണമായി ചൂണ്ടികാണിയ്ക്കുന്നത് ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടലും, ഒപ്പം കശ്മീരി യുവാക്കള്‍ക്ക് ഭീകരതയോടുള്ള ഭയവുമാണ്. ഭീകരസംഘടനയില്‍ ചേര്‍ന്നാല്‍ മരണം ഉറപ്പാണെന്നും ,അത് കുടുംബത്തിനു തീരാവേദനയാണുണ്ടാക്കുന്നതെന്നും കശ്മീരി യുവാക്കള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.

Read Also : ശത്രുക്കള്‍ക്ക് പേടിസ്വപ്‌നമായ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങാന്‍ വിദേശരാഷ്ട്രം

കശ്മീരിലെ സൈനിക നടപടികള്‍ ശക്തമാക്കിയതിനു പിന്നാലെ ഒന്‍പത് തീവ്രവാദികള്‍ ജമ്മു കശ്മീരില്‍ കീഴടങ്ങിയിരുന്നു, ഇതില്‍ അഞ്ച് പേര്‍ ഒക്ടോബറിലാണ് കീഴടങ്ങിയതെന്ന് ഐ ജി വിജയ് കുമാര്‍ പറഞ്ഞു . വികസനത്തിനൊപ്പമാണ് ഇന്ന് കശ്മീര്‍ യാത്ര ചെയ്യുന്നത് , ഭീകരതയെ പാടെ തുടച്ചു നീക്കുകയാണ് കശ്മീര്‍ താഴ്വരയെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല സുരക്ഷാ സേന താഴ്വരയിലെ ഭീകരരുടെ ചെറു ചലനം പോലും മനസ്സിലാക്കുകയും , ഇത്തരം ഭീകര സംഘടനയില്‍ നിന്ന് കീഴടങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ കീഴടങ്ങാന്‍ മനസ്സ് കൊണ്ട് തയ്യാറെടുക്കുന്നവര്‍ക്ക് മുന്നില്‍ ഭീഷണി ഉയര്‍ത്തി ഐഎസ്ഐ ഒരു പുതിയ സംഘടന രൂപീകരിച്ചിരുന്നു റെസിസ്റ്റന്‍സ് ഫ്രണ്ട്. ഇവര്‍ അടുത്തിടെ കശ്മീരി ജനങ്ങള്‍ക്ക് മുന്നില്‍ സൈന്യത്തെയും,പോലീസിനെയും അക്രമികളായി ചിത്രികരിക്കാന്‍ ശ്രമിച്ചിരുന്നു . എന്നാല്‍ അതൊന്നും വിലപ്പോയില്ല

കശ്മീരിലെ യുവാക്കള്‍ തീവ്രവാദത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ ഐഎസ്ഐ-വിഘടനവാദി-തീവ്രവാദ അവിശുദ്ധ കൂട്ടായ്മയില്‍ ചേരാന്‍ അവര്‍ ഭയപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button