KeralaLatest NewsNews

അൽ ഖ്വായിദയുമായി ബന്ധമുള്ള സംഘടനയുമായി പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ കൂടിക്കാഴ്ച; ചിത്രങ്ങൾ പുറത്ത്

അതേസമയം ഐ.ഐ.എച്ച് സന്നദ്ധ സംഘടനയാണെന്നും കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ലെന്നുമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതികരണം.

കോഴിക്കോട്: വിവാദങ്ങളിൽ കുടുങ്ങി പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ കൂടിക്കാഴ്ച. തുര്‍ക്കിയിലെ വിവാദ ചാരിറ്റി സംഘടനയായ ഐ.എച്ച്.എച്ചുമായി പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ.എം അബ്ദുറഹ്മാന്‍, ദേശീയ കമ്മിറ്റി അംഗം പി. കോയ എന്നിവരാണ് ഐ.എച്ച്.എച്ച് നേതാക്കളുമായി തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുളിൽ കൂടിക്കാഴ്ച നടത്തിയത്. അതേസമയം ഐ.ഐ.എച്ച് സന്നദ്ധ സംഘടനയാണെന്നും കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ലെന്നുമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതികരണം.

2018 ഒക്ടോബര്‍ 20ന് ഇസ്താംബുളിലെ ഐ.എച്ച്.എച്ച് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ഇ.എം അബ്ദുറഹ്മാന്‍, ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി കോയ, ഐ.എച്ച്.എച്ച് സെക്രട്ടറി ദംറുസ് ഐദിന്‍, വൈസ് പ്രസിഡന്റ് ഹുസൈന്‍ ഒറുക് എന്നിവരുമായായിരുന്നു കൂടിക്കാഴ്ച. തുര്‍ക്കി പ്രസിഡണ്ട് ത്വയ്യിബ് എര്‍ദോഗാന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐ.എച്ച്.എച്ച്. സന്നദ്ധ, മനുഷ്യാവകാശ മേഖലകളില്‍ ഇടപെടുന്ന ഈ സംഘടനയ്ക്ക് അൽ ഖ്വായിദയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മേഖലയിലെ ഭീകരസംഘടനകള്‍ക്ക് ഐ.എച്ച്.എച്ച് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നാണ് ആരോപണം.

Read Also: തനിക്ക് പ്രിയപ്പെട്ടത് മഹാ ഗ്രന്ഥങ്ങളായ രാമായണവും മഹാഭാരതവും: തുറന്ന് പറഞ്ഞ് ഒബാമ

മത ദേശീയതയിലൂന്നിയ രാഷ്ട്രമാണ് അവരുടെ സ്വപ്നം. ബ്രദര്‍ഹുഡ് ഭീകരസംഘടനയാണെന്ന് അടുത്തിടെയാണ് സൗദി പണ്ഡിത സഭ പ്രഖ്യാപിച്ചത്. കേരളത്തിലെ ജമാഅത്തെ ഇസ്ലാമിക്കും പോപ്പുലര്‍ ഫ്രണ്ടിനുമെല്ലാം ആശയ ലോകമൊരുക്കുന്നത് ബ്രദര്‍ ഹുഡാണ്. ഇന്ത്യ പോലുള്ള രാജ്യത്ത ഇത് അപകടകരമാണ്”- കെന്‍.എം നേതാവ് മജീദ് സ്വലാഹി ന്യൂസ് 18നോടു പറഞ്ഞു. ഇസ്ലാമിക സാമ്രാജ്യം സ്വപ്നം കാണുന്ന എര്‍ദോഗാനുമായുള്ള ബന്ധം അപകടകരമാണെന്ന് വിവിധ മുസ്ലിം സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. “തുര്‍ക്കി കേന്ദ്രമായി പഴയ ഓട്ടോമന്‍ സാമ്രാജ്യം പുനസ്ഥാപിക്കുകയാണ് എര്‍ദോഗാന്റെ ലക്ഷ്യം. അതിന് ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ കൂട്ടുപിടിക്കുകയാണ്. മുസ്ലിം ബ്രദര്‍ഹുഡിന്റെ അപകടകരമായ ആശയങ്ങളാണ് എര്‍ദോഗാനെ നയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button