Latest NewsNewsInternational

സ്വന്തം മരണസർട്ടിഫിക്കറ്റ് ഉണ്ടാക്കി യുവതി അടിച്ചെടുത്തത് 23 കോടി രൂപ!

കൈക്കൂലി കൊടുത്ത് വ്യാജ മരണം സൃഷ്ടിച്ചു

വ്യാജ മരണം സൃഷ്ടിച്ച് ഇൻഷൂറൻസ് തുകയായ 23 കോടി രൂപ അടിച്ചെടുത്ത് യുവതി. പാകിസ്ഥാൻ സ്വദേശിനിയായ സീമ ഖാർബെയാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. താൻ മരിച്ചുവെന്ന് കാണിച്ച് രണ്ട് ഇൻഷൂറൻസ് പോളിസികളിൽ നിന്നായിട്ടാണ് യുവതി ഇത്രയും വലിയ തുക അടിച്ചുമാറ്റിയതെന്ന് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി വ്യക്തമാക്കി.

2008 -09 കാലഘട്ടത്തിൽ അമേരിക്കയിലേക്ക് പോയശേഷമാണ് യുവതി പോളിസിയിൽ ചേർന്നത്. ശേഷമാണ് തട്ടിപ്പിനായി എല്ലാ പ്ളാനിംഗും നടത്തിയത്. പോളിസിയിൽ ചേർന്നയുടൻ വ്യാജമരണം സൃഷ്ടിച്ചാൽ അത് വിശ്വസനീയമാകില്ലെന്ന ബുദ്ധിയെ തുടർന്ന് 3 വർഷത്തോളം കാത്തിരിക്കുകയായിരുന്നു യുവതി.

2011ൽ സർക്കാർ ഉദ്യോഗസ്ഥർക്കും ഡോക്ടർമാർക്കും കൈക്കൂലി നൽകി താൻ മരിച്ചുവെന്ന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇവരുടെ രണ്ട് മക്കൾ 2 പോളിസികളിൽ നിന്നായി തട്ടിയെടുത്തത് 23 കോടി രൂപയാണ്.

മരിച്ചുവെന്ന രേഖകൾ ഉണ്ടാക്കിയശേഷവും ഇവർ നിരവധി തവണ കറാച്ചി എയർപോർട്ടുകൾ വഴി യാത്ര ചെയ്തിട്ടുണ്ട്. അഞ്ചിലധികം രാജ്യങ്ങളും പലതവണയായി യുവതി സഞ്ചരിച്ചു. യുവതിക്കും മക്കൾക്കുമെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതിനൊപ്പം വ്യാജ സർട്ടിഫിക്കറ്റ് നൽകിയവർക്കെതിരേയും കേസ് എടുത്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button