2020ലെ ഗൂഗിൾ ഇന്ത്യയുടെ ഇയർ ഇൻ സെർച്ച് പട്ടിക എത്തിയിരിക്കുന്നു. വെബ് സീരീസ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞിരിക്കുന്നത് ‘മണി ഹീസ്റ്റ്’ സീരീസ് ആണ്. ജനപ്രീതി നേടിയ സ്പാനിഷ് വെബ് സീരീസാണ് ‘മണി ഹീസ്റ്റ്'(ലാ കാസ ഡി പെപൽ).
എന്നാൽ അതേസമയം ഇയർ ഇൻ സെർച്ച് പട്ടികയിൽ ഇടംനേടിയ രണ്ടാമത്തെ സീരീസ് ഹൻസൽ മെഹ്തയുടെ സ്കാം 1992 എന്നതാണ്. ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ സാമ്പത്തീക തട്ടിപ്പായ ഓഹരി കുംഭകോണമാണ് സ്കാം 1992 പറഞ്ഞിരിക്കുന്നത്.
പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഇടംനേടിയത് മിർസാപൂർ 2, നാലാം സ്ഥാനത്ത് പാതാൾ ലോക്, അഞ്ചും ആറും ഏഴും സ്ഥാനങ്ങളിൽ സെക്സ് എജുക്കേഷൻ, ബ്രീത്ത്, ഡാർക്ക് എന്നിവയുമാണ് ഇടം നേടിയിരിക്കുന്നത്.
Post Your Comments