KeralaNattuvarthaLatest NewsNews

കുത്തനെ തൂക്കി ദേശീയപതാകയെ അപമാനിച്ചു; ബിജെപിക്ക് മറുപടി നൽകാനിറങ്ങി വെട്ടിലായ ഡി.വൈ.എഫ്.ഐ

ദേശീയപതാകയെ അപമാനിച്ചെന്ന പരാതിയുമായി യുവമോർച്ച

പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ‘ജയ്ശ്രീറാം’ ബാനര്‍ തൂക്കിയ സ്ഥലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ പരാതിയുമായി യുവമോര്‍ച്ച. ദേശീയപതാകയെ ഡി.വൈ.എഫ്.ഐ അപമാനിച്ചുവെന്ന് ആരോപിച്ച് യുവമോർച്ച പൊലീസിൽ പരാതി നൽകി. ജില്ലാ അധ്യക്ഷൻ പ്രശാന്ത് ആണ് പാലക്കാട് ടൗൺ സൗത്ത് പൊലീസിൽ പരാതി നൽകിയത്.

നഗരസഭ കെട്ടിടത്തിൽ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപതാക കുത്തനെ തൂക്കി എന്നാണ് പരാതി. ദേശീയപതാക ദുരുപയോഗം ചെയ്തെന്നും യുവമോർച്ച പരാതിയിൽ പറയുന്നു. ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ പാലക്കാട്‌ നഗരസഭയിൽ ഇന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ദേശീയപതാകയുടെ ഫ്ളക്സ് ഉയർത്തിയത്.

Read Also: ഗുജറാത്താക്കാൻ സമ്മതിക്കില്ല, കാവി പുതപ്പിക്കണ്ട; പാലക്കാട് നഗരസഭയിൽ ദേശീയപതാക ഉയർത്തി ഡിവൈഎഫ്ഐ

ഇത് കേരളമാണ്, മതേതര കേരളം, ഗുജറാത്തല്ല, ഗുജറാത്ത് ആക്കാൻ അനുവദിക്കുകയുമില്ല എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. ‘ജയ് ശ്രീറാം’ ബാനർ തൂക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. നഗരസഭ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് ടൗൺ പൊലീസ് ആണ് കേസടുത്തത്. സിപിഎം പ്രാദേശിക നേതൃത്വവും വിഷയത്തിൽ പരാതി നൽകിയിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ പാലക്കാട് നഗരസഭയുടെ ഭരണമുറപ്പാക്കിയതിന് പിന്നാലെ നഗരസഭാ മന്ദിരത്തിനു മുകളിൽ കയറി ബിജെപി പ്രവർത്തകർ ജയ് ശ്രീറാം മുഴക്കി ഫ്ളക്സ് സ്ഥാപിച്ചത്. ഭരണഘടനാ സ്ഥാപനമായ മുനിസിപ്പൽ ഓഫീസിന് മുകളിൽ കയറി ഹിന്ദുത്വ മുദ്രാവാക്യം മുഴക്കുകയും ‘ജയ് ശ്രീറാം’ എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button