Latest NewsKeralaNattuvarthaNews

സിപിഎമ്മിന്റെ പ്രതികാരം; ബിജെപിക്ക് വേണ്ടി മത്സരിച്ച യുവതിയെയും കുടുംബത്തെയും വീട്ടിൽ നിന്ന് ഇറക്കി വിട്ടു

സിപിഎം ഭീഷണിയെന്ന് റിപ്പോർട്ട്

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണ നേട്ടമുണ്ടാക്കിയ ഏക പാർട്ടി ബിജെപിയാണ്. സി.പി.എമ്മിനും യു.ഡി.എഫിനും ആധിപത്യമുള്ള പലയിടങ്ങളിലും നേട്ടമുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞു. എന്നാൽ, ഈ നേട്ടമുണ്ടാക്കിയ സ്ഥാനാർത്ഥികൾക്ക് നേരെ പ്രതികാര നടപടിയുമായി സി.പി.എം പ്രവർത്തകർ തിരിഞ്ഞിരിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചതിന് യുവതിക്ക് നേരെ പ്രതികാര നടപടിയുമായി കണ്ണൂരിലെ സഖാക്കൾ. ബിജെപി സ്ഥാനാർത്ഥിയായിരുന്ന യുവതിയെയും കുടുംബത്തെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടു. ചെറുതാഴം 10-ാം വാര്‍ഡ് അതിയടത്ത് മത്സരിച്ച രഞ്ജിത ദീപേഷിനെയും കുടുംബത്തെയുമാണ് കുടുംബ വീട്ടില്‍ നിന്നും ഇറക്കിവിട്ടത്.

Read Also: ബിജെപിയുടെ ഏജന്‍റ്; ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം

ഇവരുടെ അമ്മാവനാണ് യുവതിയേയും കുടുംബത്തേയും അവർക്ക് കൂടി അവകാശപ്പെട്ട വീട്ടിൽ നിന്നും ഇറക്കി വിട്ടത്. സിപിഎം പ്രാദേശിക നേതാവിന്റെ ഭീഷണിയെ തുടർന്നാണ് മുംബൈയില്‍ കച്ചവടം നടത്തുന്ന അമ്മാവൻ ഇവരോട് വീട്ടിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ട്.

ചെറുതാഴം പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിച്ചതിനാണ് രഞ്ജിതയും ഭര്‍ത്താവും അച്ഛനും അമ്മയും കുഞ്ഞും അടങ്ങുന്ന അഞ്ചംഗ കുടുംബത്തെ പെരുവഴിയിലാക്കിയത്. 15 വര്‍ഷമായി പ്രതിപക്ഷമില്ലാത്ത ചെറുതാഴം പഞ്ചായത്തില്‍ ആദ്യമായാണ് ബിജെപിയ്ക്ക് ഒരു സ്ഥാനാര്‍ത്ഥി ഉണ്ടാകുന്നത്. പ്രചാരണത്തില്‍ രഞ്ജിത സജീവമായതും 136 വോട്ടുകള്‍ നേടിയതുമാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്.

Also Read: ഓപ്പറേഷന്‍ ലോട്ടസ്; ഇനി ബിജെപിയും തൃണമൂലും നേർക്കുനേർ

ഇതാദ്യമായല്ല ഇത്തരം സംഭവം ചെറുതാഴം പഞ്ചായത്തില്‍ നടക്കുന്നത്. ഇവിടെ സിപിഎമ്മിനെതിരെ മത്സരിക്കുന്നവര്‍ക്ക് പല തരത്തിലുള്ള ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ട്. പ്രദേശത്ത് സിപിഎമ്മിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button