COVID 19Latest NewsNewsIndiaBusiness

ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്; ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ കുതിപ്പ്, തിരിച്ചു വരവിന്റെ പാതയിൽ

കഴിഞ്ഞ ഡിസംബറിനേക്കാള്‍ അധിക വര്‍ദ്ധനവ് 12 ശതമാനം

ഡിസംബറില്‍ ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. കഴിഞ്ഞ വര്‍ഷം ഡിസംബറിലുണ്ടായ വരുമാനത്തേക്കാള്‍ 12ശതമാനം അധികമാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാകുന്നു. പുതിയ നികുതി സമ്പ്രദായം നിലവില്‍ വന്നശേഷം ആദ്യമായാണ് വരുമാനം 1,15,174 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷം തുടര്‍ച്ചയായി ഇത് മൂന്നാമത്തെ മാസമാണ് ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം ഒരു ലക്ഷം കോടിക്ക് മുകളിലേക്ക് എത്തി നിൽക്കുന്നത്. 2019 ഏപ്രിലിലാണ് അവസാനമായി ജിഎസ്ടിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. 1,13,866 കോടി രൂപയായിരുന്നു 2019 ഏപ്രിലില്‍ ലഭിച്ചതെങ്കിൽ ഇത്തവണ അത് 1,15,174 കോടി രൂപയായി ഉയർന്നിരിക്കുകയാണ്.

Also Read: ‘ദുരന്തങ്ങളുടെ വർഷം’ ചരിത്രത്തിൽ ഇടം നേടി 2020

ഇന്ത്യന്‍ സമ്പദ്ഘടന അതിവേഗ തിരിച്ചുവരവ് നടത്തുകയാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ജിഎസ്ടിയില്‍ നിന്നുള്ള വരുമാന വര്‍ധനവ് രാജ്യത്തിന് ഗുണം ചെയ്തിരിക്കുകയാണ്. 2020 ഡിസംബര്‍ മാസത്തില്‍ സമാഹരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,15,174 കോടി രൂപയാണ്. സിജിഎസ്ടി 21,365 കോടി രൂപയാണ്. എസ്ജിഎസ്ടി 27,804 കോടി രൂപയും ഐജിഎസ്ടി 57,426 കോടി രൂപയും ലഭിച്ചിട്ടുണ്ട്. 8,579 കോടി രൂപയാണ് സെസ് ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്.

കൊറോണ വൈറസ് വ്യാപനത്തിന് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നതെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button