Latest NewsNewsIndia

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് അക്കാദമിക് വിദഗ്ധര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുളള പ്രമുഖ സര്‍വ്വകലാശാലകളിലെ 850 ലധികം ഫാക്കല്‍റ്റികൾ. നിയമങ്ങള്‍ കര്‍ഷകരെ ശാക്തീകരിക്കുന്നതാണെന്ന് വ്യക്തമാക്കി ഇവര്‍ ഒപ്പുവെച്ച തുറന്ന കത്തും പുറത്തുവിട്ടു.

Read Also : പ്രതിസന്ധി ഘട്ടത്തില്‍ ലക്ഷ്മി ദേവീയെ ഇങ്ങനെ ഭജിച്ചാല്‍

ഇന്ത്യയിലെ പൗരന്‍മാരെന്ന നിലയിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അംഗങ്ങളെന്ന നിലയിലും ബില്ലിനെ ശക്തമായി പിന്തുണയ്ക്കുകയാണെന്ന് കത്തില്‍ പറയുന്നു. കര്‍ഷകരുടെ പാത്രത്തില്‍ നിന്നും ആഹാരം തട്ടിപ്പറിക്കുകയല്ല ബില്ലുകളിലൂടെ ഉദ്ദേശിക്കുന്നത്. മറിച്ച് കര്‍ഷകരുടെ വരുമാനത്തെ സംരക്ഷിക്കുന്നതാണ് പരിഷ്‌കാരങ്ങളെന്നുമുളള സര്‍ക്കാരിന്റെ ഉറപ്പില്‍ അടിയുറച്ച് വിശ്വസിക്കുന്നതായും ഇവര്‍ കത്തില്‍ പറയുന്നു. ജെഎന്‍യു, ഡല്‍ഹി സര്‍വ്വകലാശാല, ബനാറസ് ഹിന്ദു സര്‍വ്വകലാശാല തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുളള ഫാക്കല്‍റ്റികളാണ് കത്തിനെ പിന്തുണച്ച് ഒപ്പുവെച്ചിരിക്കുന്നത്.

ഇന്ത്യയില്‍ ഭൂരിപക്ഷം പേരും കാര്‍ഷിക വൃത്തിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കാര്‍ഷിക നിയമങ്ങളിലെ പരിഷ്‌കാരങ്ങള്‍ കൃഷിക്കാരുടെ നന്‍മയ്ക്ക് വേണ്ടിയാണെന്ന് കത്തില്‍ പറയുന്നു. കാര്‍ഷിക വ്യാപാരങ്ങളെ സകല നിയന്ത്രണങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതാണ് പുതിയ നിയമങ്ങള്‍. മത്സരാത്മകമായ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കര്‍ഷകരെ ഇത് സഹായിക്കും. മൂന്ന് നിയമങ്ങളിലും താങ്ങുവിലയെ ബാധിക്കുന്ന ഘടകങ്ങള്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്. നിയമവിരുദ്ധമായ വിപണി നിയന്ത്രണങ്ങളില്‍ നിന്ന് കാര്‍ഷിക വ്യാപാരത്തെ മോചിപ്പിക്കുന്നതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button