Latest NewsNewsInternational

പണം ഇല്ല ; രാജ്യത്തെ ഏറ്റവും വലിയ പാര്‍ക്ക് പണയം വയ്ക്കാനൊരുങ്ങി പാകിസ്ഥാൻ സര്‍ക്കാര്‍

ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പണം കണ്ടെത്താൻ മാർഗം തേടി പാകിസ്ഥാൻ സർക്കാർ. ഇസ്ലാമാബാദിലെ ഏറ്റവും വലിയ പാർക്ക് 50,000 കോടി രൂപയ്ക്ക് പണയം വയ്ക്കാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആലോചിക്കുന്നതായാണ് റിപ്പോർട്ട്.

പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ ഇളയ സഹോദരി മദർ-ഇ മില്ലത്ത് ഫാത്തിമ ജിന്നയുടെ പേരിലുള്ള പാർക്ക് (എഫ്-9) ഏകദേശം 759 ഏക്കർ പ്രദേശത്താണ് വ്യാപിച്ചുകിടക്കുന്നത്. ചൊവ്വാഴ്ച വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന ഫെഡറൽ ക്യാബിനറ്റ് യോഗത്തിൽ ഇതു സംബന്ധിച്ച നിർദേശം പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മുന്നോട്ടുവെക്കുവെന്ന് പാകിസ്ഥാനിലെ ഡാൺ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

അജണ്ടയില്‍ ആറാമതായാണ് പാര്‍ക്ക് പണയം വെച്ച്‌ പണം കണ്ടെത്താനുള്ള ധനമന്ത്രാലയത്തിന്റെ നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാനിലെ ഏറ്റവും പച്ചപ്പുള്ള പ്രദേശമാണ് ഈ പാര്‍ക്ക്. പണയം വെക്കുന്നതിന് നേരത്തെ ക്യാപിറ്റല്‍ ഡെവലപ്മെന്റ് അതോറിറ്റി  തന്നെ നിരാക്ഷേപ പത്രം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം നേരത്തെ എടുത്ത മൂന്ന് ബില്യണ്‍ ഡോളറിന്റെ വായ്പ തിരികെ അടയ്ക്കണമെന്ന് സൗദി അറേബ്യ 2020 ആഗസ്റ്റില്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ പാകിസ്ഥാനി തൊഴിലാളികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് യുഎഇ നിരോധിച്ചിരുന്നു.കോവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ പോലും പണമില്ലാതെ പാകിസ്ഥാന്‍ നട്ടംതിരിയുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button