Latest NewsKeralaNattuvarthaNews

വാട്ടർ എടിഎം ; വഞ്ചിയൂരിൽ പ്രവർത്തനം ആരംഭിച്ചു

ശുദ്ധീകരിച്ച വെള്ളമാണ് വാട്ടർ എടിഎമ്മിൽ ലഭിക്കുന്നത്

കല്ലമ്പലം : കരവാരം പഞ്ചായത്തിലെ വഞ്ചിയൂരിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാട്ടർ എടിഎം പ്രവർത്തനം ആരംഭിച്ചു. ശുദ്ധീകരിച്ച വെള്ളമാണ് വാട്ടർ എടിഎമ്മിൽ ലഭിക്കുന്നത്. പഞ്ചായത്തിൽ ആദ്യമായാണ് പദ്ധതി വരുന്നത്.
കോയിൻ ഇട്ട് വെള്ളം എടുക്കുന്ന രീതിയിലാണ് എടിഎം ക്രമീകരിച്ചിട്ടുള്ളത്.

ഒരു രൂപയുടെ കോയിൻ ഇട്ടാൽ അര ലീറ്ററും 2 രൂപയ്ക്ക് ഒരു ലീറ്ററും 5 രൂപയ്ക്ക് 5ഉം 10 രൂപയ്ക്ക് 10ഉം ലീറ്റർ വീതം വെള്ളം ലഭിക്കും. വെള്ളം ആവശ്യം ഉള്ളവർ അളവ് അനുസരിച്ചുള്ള കുപ്പി, പാത്രം എന്നിവ കരുതണം.

ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ശ്രീജ നിർവഹിച്ചു. ബ്ലോക്കിലെ പ്രധാന സ്ഥലങ്ങളിൽ ഇത് സ്ഥാപിക്കാൻ പദ്ധതി ഉണ്ടെന്ന് അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button