Latest NewsNewsIndia

തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത് മടങ്ങിയ ബിജെപി പ്രവർത്തകർ വാഹനാപകടത്തിൽ മരിച്ചു

അഗർത്തല : ത്രിപുരയിൽ വാഹനാപകടത്തിൽ അഞ്ച് ബിജെപി പ്രവർത്തകർ മരിച്ചു. നൂതൻബസാറിൽ വൈകീട്ടോടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു.

Read Also : ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനുണ്ടായ കാരണമെന്തെന്ന് വെളിപ്പെടുത്തി ഷമീമ ബീഗം

തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന മിനി ട്രക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button