Latest NewsKerala

കൃഷ്ണകുമാറിന്റെ ഇടപെടൽ, തിരുവനന്തപുരത്ത് വിവിധ പാർട്ടികളിൽ നിന്ന് അൻപതോളം പേർ ബിജെപിയിൽ

വലിയതുറയിൽ ഹാർബർ നിർമ്മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സന്ദർശനത്തിന് ശേഷം കേന്ദ്രമന്ത്രിമാരുടെ സംഘം അറിയിച്ചു.

തിരുവനന്തപുരം: വലിയതുറയിൽ ഹാർബർ വേണമെന്ന ആവശ്യം വർഷങ്ങളായി പ്രദേശവാസികൾ ഉന്നയിക്കുന്നതാണ്. ഇക്കാര്യം ആവശ്യപ്പെട്ട് വെള്ളിയാഴ്ച്ച നടനും ബിജെപി സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തും നൽകിയിരുന്നു.  ഇതിന് പിന്നാലെ ശനിയാഴ്ച്ച കേന്ദ്രമന്ത്രിമാർ വലിയതുറയിലെത്തുകയും കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. വലിയതുറയിൽ ഹാർബർ നിർമ്മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സന്ദർശനത്തിന് ശേഷം കേന്ദ്രമന്ത്രിമാരുടെ സംഘം അറിയിച്ചു.

ഇതോടെ നിരവധി പേരാണ് ബിജെപിയിൽ ചേർന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം ഫ്രാൻസിസ് ആൽബർട്ട്, ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകൻ സേവ്യർ ഡിക്രൂസ് ബാബുരാജ്,  മണ്ഡലം ജനറൽ സെക്രട്ടറി വിജയൻ, കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് റഹീദ് രാജു , ഹഫ്സൽ ഗാന്ധി ദർശൻ യുവജന സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ അൻപതോളം പ്രവർത്തകരാണ് ബി.ജെ.പിയിലേക്ക് ചേർന്നത്

ബി ജെ പി യിൽ ചേർന്നവരെ കേന്ദ്രമന്ത്രി വി മുരളീധരൻ സ്വീകരിച്ചു. മേഖല ജനറൽ സെക്രട്ടറി ചെമ്പഴന്തി ഉദയൻ, തിരുവനന്തപുരം മണ്ഡലം പ്രസിഡൻറ് ഹരികൃഷ്ണൻ,  യുവമോർച്ച യുവമോർച്ച ജില്ലാ പ്രസിഡൻറ് സജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടികൾ സംഘടിപ്പിച്ചത്. തീരദേശ മേഖലയായ തിരുവനന്തപുരം വലിയ തുറയിൽ നിന്നാണ് വിവിധ പാർട്ടികളിൽ നിന്നായി അൻപതോളം പേർ ബിജെപിയിൽ ചേർന്നത് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button