Latest NewsKerala

ഫലപ്രഖ്യാപനത്തിന് മുന്നേ പടക്കം പൊട്ടിച്ച്‌ പൂഞ്ഞാറിലെ ‘വിജയം’ ആഘോഷിച്ച്‌ പി സി ജോര്‍ജ്

മുസ്‌ലിം സമുദായത്തിനും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിനും എതിരെ ജോര്‍ജ് നടത്തിയ പ്രസ്താവനകളാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.

കോട്ടയം: കോട്ടയം ജില്ലയില്‍ തീപാറുന്ന പോരാട്ടം നടന്ന മണ്ഡലങ്ങളിൽ ഒന്നാണ് പൂഞ്ഞാർ. പൂഞ്ഞാറിൽ മതാധിഷ്ടിത ചേരി തിരിവ് വരെ ഈ തെരഞ്ഞെരുപ്പിൽ ഉണ്ടായി. കേരളം തന്നെ ഉറ്റുനോക്കുന്ന മണ്ഡലമാണ് പൂഞ്ഞാർ. പൂഞ്ഞാറില്‍ പി സി ജോര്‍ജ്ജ് വിജയിച്ചാല്‍ കേരള രാഷ്ട്രീയത്തിലെ ഒറ്റയാന്‍ താന്‍ തന്നെയെന്ന് ജോര്‍ജ്ജിന് വീണ്ടും അവകാശപ്പെടാം എന്നതാണ് പ്രത്യേകത. മുസ്‌ലിം സമുദായത്തിനും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിനും എതിരെ ജോര്‍ജ് നടത്തിയ പ്രസ്താവനകളാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.

പ്രാദേശികമായി എതിര്‍പ്പ് ഉയര്‍ന്നതോടെ പ്രചാരണം ചില സ്ഥലങ്ങളില്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. എന്നാല്‍ ബിജെപിയുടെയും വിശ്വാസികളുടെയും സമുദായങ്ങളുടെയും വോട്ട് ലഭിക്കുമെന്നാണ് ജോര്‍ജിന്റെ കണക്കുകൂട്ടല്‍. അതേസമയം പൂഞ്ഞാറില്‍ പോളിങ് കഴിഞ്ഞപ്പോള്‍ തന്നെ പടക്കം പൊട്ടിച്ച്‌ വിജയം ആഘോഷിച്ച്‌ പി.സി. ജോര്‍ജ് കൂടുതൽ ശ്രദ്ധേയനായി. വൈകിട്ട് പോളിങ്ങിനു ശേഷം ബൂത്തു തലത്തില്‍ ഫലം അവലോകനം ചെയ്ത ശേഷമാണ് പ്രവര്‍ത്തകര്‍ പി.സി. ജോര്‍ജിന്റെ വീട്ടില്‍ പടക്കം പൊട്ടിച്ച്‌ വിജയം ആഘോഷിച്ചത്.

‘ജനങ്ങളെ വിശ്വാസം ഉള്ളതിനാലാണ് വിജയം ആഘോഷിച്ചത്. പി.സി. ജോര്‍ജ് ജയിക്കും. ഭൂരിപക്ഷം അല്‍പം കുറഞ്ഞേക്കാം. എന്നാലും വിജയം ഉറപ്പിച്ചു. കണക്കുകള്‍ കൂട്ടിക്കഴിഞ്ഞപ്പോള്‍ പടക്കം പൊട്ടിച്ചോട്ടേ എന്ന് പ്രവര്‍ത്തകര്‍ ചോദിച്ചു ‘ ജില്ലാ പഞ്ചായത്തംഗവും പി.സി. ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ് പറഞ്ഞു.പൂഞ്ഞാറില്‍ 30, 000ല്‍ ഏറെ വോട്ടുകള്‍ക്ക് ജയിക്കുമെന്നാണ് പി.സി. ജോര്‍ജിന്റെ കണക്കുകൂട്ടല്‍. ഒരു മുന്നണിയിലും ചേരാതെ ഒറ്റയ്ക്കാണ് ജോര്‍ജിന്റെ മത്സരം.

read also: തിരുവനന്തപുരത്തെ ബിജെപിയുടെ സ്വാധീനം: മൂന്നാം സ്ഥാനത്താകുമോ എന്ന ഭയത്തിൽ ഇടതും വലതും; നാലിടത്ത് ബിജെപിക്ക് പ്രതീക്ഷ

ജയിച്ചാല്‍ മുന്നണികള്‍ക്ക് പിസിയെ അംഗീകരിക്കേണ്ടി വരും. തൂക്കുസഭ വന്നാല്‍ പിസിയുടെ വില വീണ്ടും ഉയര്‍ന്നേക്കാം. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ മുന്നണികള്‍ക്ക് പിന്നാലെ അപേക്ഷയുമായി പിസിക്കു നടക്കേണ്ടി വരും. ഈരാറ്റുപേട്ടയാണ് തന്നെ ചതിച്ചതെന്നും മറ്റിടങ്ങളില്‍ പ്രശ്‌നമില്ലെന്നുമാണ് പി സി ജോര്‍ജ്ജ് അവകാശപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button