Latest NewsNewsIndia

അതിര്‍ത്തി സുരക്ഷ ശക്തമാക്കി ഇന്ത്യ, അതിര്‍ത്തിയിലേയ്ക്ക് കൂടുതല്‍ സൈനികര്‍

ന്യൂഡല്‍ഹി: ചൈനയുടെ ഭാവിയിലെ ഏതു നീക്കവും ഫലപ്രദമായി നേരിടാന്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യ. ലഡാക്കില്‍ മുമ്പ് നിലനിര്‍ത്തിയിരുന്ന 3-ാം ഡിവിഷന്‍ ബറ്റാലിയന് പുറമേ കൂടുതല്‍ സൈനികരെ എത്തിച്ചിരിക്കുകയാണ്. യഥാര്‍ത്ഥ നിയന്ത്രണ രേഖ കാക്കുന്ന സൈനിക നിരയാണ് മൂന്നാം ഡിവിഷന്‍.

Read Also : രാജ്യത്തേയ്ക്ക് കൂടുതൽ വാക്‌സിനുകൾ എത്തുന്നു; റഷ്യൻ വാക്‌സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകി

ശൈത്യകാലത്ത് ലഡാക്കിലേയ്ക്ക് എത്തിച്ച പ്രത്യേക സേനകള്‍ക്കൊപ്പം വേനല്‍ക്കാലത്ത് അതിര്‍ത്തിയിലേയ്ക്ക് വിളിക്കാറുള്ള സേനാവിഭാഗത്തേയും സ്ഥിരമായി നിലനിര്‍ത്തിയിരിക്കുകയാണ്. സ്ഥിരം സൈനികരുടെ മാനസികാവസ്ഥയും പോരാട്ടവീര്യവും കുറയാതിരിക്കാനാണ് കൂടുതല്‍ സൈനികരെ എത്തിച്ച് ജോലിഭാരം കുറയ്ക്കുന്നത്.

ഈ വര്‍ഷം ജനുവരിയിലാണ് ലഡാക്കിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. വടക്കന്‍ അതിര്‍ത്തിയിലേയും തെക്കന്‍ അതിര്‍ത്തിയിലേയും രണ്ടു ചുമതലകള്‍ ഒരേ സമയം നോക്കിയിരുന്ന സൈനിക നിരയുടെ എണ്ണത്തിലും വര്‍ദ്ധന വരുത്തിയിരിക്കുകയാണ്. ഈ സൈനിക നിര ഇനി മുതല്‍ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സ് റിസര്‍വ്വ് ഡിവിഷന്‍ എന്നാണ് അറിയപ്പെടുകയെന്നും ജനുവരിയില്‍ കരസേനാ മധാവി എം.എം.നരവാനേ സൂചിപ്പിച്ചിരുന്നു.

മുമ്പ് ഹിമാലയന്‍ മലനിരയില്‍ പോരാടാന്‍ പ്രത്യേക വൈദഗ്ധ്യം നേടിയ സംഘം ഇനിമുതല്‍ സട്രൈക്ക് കോറിന്റെ ഭാഗമായി മാറും. ഇതോടെ നിലവിലെ സൈനികര്‍ക്ക് കൂടുതല്‍ ആധുനികമായ ആയുധങ്ങളും സന്നാഹങ്ങളും ലഭിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button