KeralaLatest NewsNews

ഓഖി : ബോട്ട് വിതരണം ചെയ്യാൻ കേന്ദ്രം അനുവദിച്ച തുകയിൽ പകുതിപോലും ചെ​ല​വ​ഴി​ച്ചില്ലെന്ന് വി​വ​രാ​വ​കാ​ശ രേ​ഖ

കൊ​ച്ചി : ഓഖി ദുരന്തത്തിൽ എല്ലാം നഷ്ടപെട്ട മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ കേന്ദ്രസർക്കാർ കേരളത്തിന് നൽകിയ ഫണ്ടും ചെലവഴിച്ചില്ലെന്ന് രേഖ. ഓ​ഖി ദു​ര​ന്ത​ത്തെ​ത്തു​ട​ര്‍​ന്ന് എ​ഫ്.​ആ​ര്‍.​പി ബോ​ട്ടു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ 1.94 കോ​ടി രൂ​പ​യി​ല്‍ സം​സ്ഥാ​നം 79 ല​ക്ഷം മാ​ത്ര​മേ ചെ​ല​വ​ഴി​ച്ചി​ട്ടു​ള്ളൂ​വെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ. കേ​ന്ദ്ര ഫി​ഷ​റീ​സ് വ​കു​പ്പ് വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍ കെ. ​ഗോ​വി​ന്ദ​ന്‍ നമ്പൂതിരിക്ക് ​ ന​ല്‍​കി​യ മ​റു​പ​ടി​യി​ലാ​ണ് ഈ ​വി​വ​രം.

Read Also : സംസ്ഥാനത്ത് വാക്സിൻ രെജിസ്ട്രേഷൻ പ്രതിസന്ധിയിൽ ; അടുത്ത രണ്ട് മാസത്തേക്ക് ഒഴിവില്ലെന്ന് ആപ്പ്

ജീ​വ​നോ​പാ​ധി​ക​ള്‍ പൂ​ര്‍​ണ​മാ​യി ന​ഷ്​​ട​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ന്‍ 120 ബോ​ട്ട്​ വി​ത​ര​ണം ചെ​യ്യാ​നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ദു​ര​ന്തം ഏറെ ബാ​ധി​ച്ച തി​രു​വ​ന​ന്ത​പു​ര​ത്ത് 35 ബോ​ട്ടു​മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button