KeralaLatest NewsNews

ദുഃഖിക്കാനോ, അപലപിക്കാനോ മനസില്ലാത്ത മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും ഓർത്തു സഹതപിക്കുന്നു; കുമ്മനം രാജശേഖരൻ

സൗമ്യ ഭർത്താവ് സന്തോഷുമായി ഫോണിൽ സംസാരിക്കുന്നതിനിടയിലാണ് ഷെല്ലാക്രമണത്തിൽ ജീവൻ വെടിയേണ്ടി വന്നത്

തിരുവനന്തപുരം : ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ മരണപ്പെട്ട സൗമ്യക്ക് ആദരാഞ്ജലി അർപ്പിച്ചു ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ഈ മരണത്തിൽ അപലപിക്കാത്ത കേരളത്തിലെ മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും ഓർത്തു സഹതപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുറിപ്പ് പൂർണ്ണ രൂപം

സൗമ്യക്ക് ആദരാഞ്ജലി.
ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ മരണപ്പെട്ടുവെന്ന വാർത്ത വളരെയേറെ വേദനയോടുകൂടിയാണ് ശ്രവിച്ചത്.
വർഷങ്ങളായി ഇസ്രായേലിൽ ആതുരസേവനവും മറ്റ് ജീവകാരുണിക പ്രവർത്തനങ്ങളും നടത്തി വരുന്ന സൗമ്യയുടെ ദാരുണമായ അന്ത്യം ഏവരേയും ഞെട്ടിപ്പിക്കുന്നതാണ്. എത്രയോ പ്രതിസന്ധികളെ തരണം ചെയ്താണ് വിദേശ രാജ്യങ്ങളിൽ ഇതുപോലുള്ള ആതുര സേവകർ കർമ്മരംഗത്ത് ത്യാഗോജ്വലമായ പ്രവർത്തനം നടത്തുന്നത്. സൗമ്യ ഭർത്താവ് സന്തോഷുമായി ഫോണിൽ സംസാരിക്കുന്നതിനിടയിലാണ് ഷെല്ലാക്രമണത്തിൽ ജീവൻ വെടിയേണ്ടി വന്നത്.
മനുഷ്യത്വമുള്ളവരെല്ലാം ഈ ദുരന്തത്തെയോർത്ത് ദുഃഖിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു.

read also: പലസ്തീന്‍ അനുകൂല നയങ്ങളില്‍ നിന്നും ഇന്ത്യ പിന്നോക്കം പോകുന്നെന്ന് മുസ്ലീം ലീ​ഗ്

പക്ഷേ, ദുഃഖിക്കാനോ പ്രതിഷേധിക്കാനോ അപലപിക്കാനോ മനസില്ലാത്ത , മനഃസാക്ഷിയില്ലാത്ത കേരളത്തിലെ മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും ഓർത്തു സഹതപിക്കുന്നു.

എന്തായാലും കേരളത്തിന്റെ മകൾ സൗമ്യയുടെ ദീപ്തമായ സ്മരണകൾ നെഞ്ചിലേറ്റുന്ന മനുഷ്യസ്നേഹികൾ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് സംയുക്തമായി ഇക്കാര്യത്തിൽ കുടുംബത്തിന്റെ സഹായത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ കേരള സർക്കാർ ശ്രമിക്കുന്നില്ല.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ മൃതദേഹം എംബസ്സിയിൽ എത്തിച്ചുവെന്നും ബന്ധുക്കൾക്ക് എത്തിച്ചു കൊടുക്കാൻ നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുകയുണ്ടായി.

സൗമ്യയുടെ വിലയേറിയ ജീവൻ നഷ്ടപ്പെട്ടത് രക്തദാഹികളായ ഹമാസ് തീവ്രവാദികളുടെ നിഷ്ടൂരമായ ആക്രമണം മൂലമാണെന്ന തിരിച്ചറിവിലേക്ക് സമൂഹം വരുമെന്ന് പ്രത്യാശിക്കുന്നു. ആദരാഞ്ജലികൾ

https://www.facebook.com/165149950261467/posts/3773463069430119/?d=n

shortlink

Related Articles

Post Your Comments

Related Articles


Back to top button