KeralaNattuvarthaLatest NewsNews

കാര്യം കഴിഞ്ഞപ്പോൾ കയ്യൊഴിഞ്ഞ് സി പി എം: സൈബർ പോരാളി അർജുൻ ആയങ്കി കുരുക്കിൽ

ക​ണ്ണൂ​ര്‍: ഒടുവിൽ രക്ഷപ്പെടാൻ ക​ണ്ണൂ​രി​ലെ സൈ​ബ​ര്‍ സ​ഖാ​ക്ക​ളെ തള്ളിപ്പറഞ്ഞ് സി പി എം. സൈ​ബ​ര്‍ സ​ഖാ​ക്കളു​ടെ ക്വ​​ട്ടേ​ഷ​ന്‍ ഇ​ട​പാ​ടു​ക​ള്‍ പ​ര​സ്യ​മാ​യ​തോ​ടെയാണ് അ​ത്ത​ര​ക്കാ​രെ ത​ള്ളി​പ്പ​റ​ഞ്ഞ്​ സി.​പി.​എം രം​ഗ​ത്തെ​ത്തിയത്. രാ​മ​നാ​ട്ടു​ക​ര അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​ര്‍​ണ​ക്ക​ട​ത്ത്​ കേ​സി​ല്‍ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന അ​ര്‍​ജു​ന്‍ ആ​യ​ങ്കി, ആ​കാ​ശ്​ തി​ല്ല​​ങ്കേ​രി തു​ട​ങ്ങി​യ ക​ണ്ണൂ​രി​ല്‍​നി​ന്നു​ള്ള ‘സൈ​ബ​ര്‍ സ​ഖാ​ക്ക​ള്‍’​ക്ക്​ നേ​രെ​യു​ള്ള അ​ന്വേ​ഷ​ണം പാ​ര്‍​ട്ടി​യെ ബാധിക്കാതിരിക്കാനാണ് ഈ നീക്കം.

Also Read:പേരയിലയിട്ട് തിളപ്പിച്ച വെള്ളത്തിന്റെ 5 ആരോ​ഗ്യ​ഗുണങ്ങൾ

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരും ഫോളോവേഴ്സുമുള്ളവരാണ് അ​ര്‍​ജു​ന്‍ ആ​യ​ങ്കി, ആ​കാ​ശ്​ തി​ല്ല​​ങ്കേ​രി എന്നിവർ. പാ​ര്‍​ട്ടി​യുടെ ഉ​ശി​രു​ള്ള പോ​രാ​ളി​യാ​ണ്​ അ​ര്‍​ജു​ന്‍ ആ​യ​ങ്കി. മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ ​ജ​യ​രാ​ജ​ന്മാ​ര്‍ ഉ​ള്‍​പ്പെ​ടെ അം​ഗ​ങ്ങ​ളാ​യ പാ​ര്‍​ട്ടി​യു​ടെ പ്ര​ധാ​ന വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പി​ല്‍ അം​ഗ​മാ​ണ്. സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ അ​ന്വേ​ഷ​ണം വ​ന്ന​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സമാണ് ഇ​യാ​ളെ ​പ്ര​സ്​​തു​ത ഗ്രൂ​പ്പി​ല്‍​നി​ന്ന്​ പു​റ​ത്താ​ക്കി​യത്.

പാ​ര്‍​ട്ടി​ക്ക്​ വേ​ണ്ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​ര​ടി​ക്കു​ന്ന ഇ​വ​ര്‍​ക്ക്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ലി​യ ആ​രാ​ധ​ക​ക്കൂ​ട്ട​ങ്ങ​ളു​മു​ണ്ട്. നേ​താ​ക്ക​ളെ​ക്കാ​ള്‍ ഫോ​ളോ​വേ​ഴ്​​സ്​ ഉ​ള്ള​വ​രാ​ണ്​ ഇ​വ​രി​ല്‍ പ​ല​രും. അ​ങ്ങ​നെ കെ​ട്ടി​പ്പൊ​ക്കി​യ ​ പാ​ര്‍​ട്ടി പോ​രാ​ളി പ്ര​തി​ച്ഛാ​യ​യു​ടെ ബ​ല​ത്തി​ലാ​ണ്​ ഇവർ ക്വ​​ട്ടേ​ഷ​ന്‍ ഇ​ട​പാ​ടു​ക​ള്‍ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button