KeralaLatest NewsNews

വാര്‍ത്തകളിലൂടെ താരമായ വര്‍ക്കല എസ്.ഐ ആനി ശിവയ്ക്ക് സ്ഥലം മാറ്റം

കൊച്ചി: വാര്‍ത്തകളിലും സമൂഹ മാധ്യമങ്ങളിലും ഒരുപോലെ താരമായ വര്‍ക്കല സബ് ഇന്‍സ്‌പെക്ടര്‍ ആനി ശിവയ്ക്ക് സ്ഥലം മാറ്റം. കൊച്ചി സിറ്റിയിലേക്കാണ് ആനി ശിവയ്ക്ക് പോസ്റ്റിംഗ് ലഭിച്ചത്. നേരത്തെ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സ്ഥലം മാറ്റം അനുവദിച്ചത്.

Also Read: ‘ദ്വീപിൽ മദ്യം വന്നോട്ടെ, വേണ്ടെന്ന് പറഞ്ഞിട്ടില്ല’: വികസനം വേണം, പക്ഷെ പ്രഫുൽ പട്ടേലിനെ വേണ്ടെന്ന് ഐഷ സുൽത്താന

കുടുംബം എറണാകുളത്തായതിനാല്‍ സ്ഥലം മാറ്റം വേണമെന്ന് ചൂണ്ടിക്കാട്ടി ആനി അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് ആനിയെ കൊച്ചിയിലേയ്ക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. 2016ല്‍ കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ച ആനി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എസ്.ഐ ആയി ചുമതലയേറ്റത്. ആനിയുടെ അതിജീവനത്തിന്റെ കഥ കേരളീയ സമൂഹം വലിയ രീതിയില്‍ ചര്‍ച്ച ചെയ്തിരുന്നു.

ഭര്‍ത്താവ് ഉപേക്ഷിച്ചിട്ടും മകന്റെ കാര്യങ്ങള്‍ നോക്കി കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതി എസ്.ഐ ആയി തല ഉയര്‍ത്തി നില്‍ക്കുന്ന ആനിയുടെ ജീവിതം മാതൃകയാക്കണമെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ, കലാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, നടന്‍ മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖര്‍ ആനി ശിവയ്ക്ക് ആശംസകള്‍ നേര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button