KeralaLatest NewsNews

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: രണ്ട് ജയരാജന്‍മാരെ ചോദ്യം ചെയ്യണമെന്ന് കെ.സുരേന്ദ്രന്‍

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കൊള്ളമുതല്‍ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിപിഎമ്മില്‍ തര്‍ക്കം നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് കുറയുന്നില്ല: മരണനിരക്ക് നൂറിലധികം: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ അറിയാം

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ എം.വി ജയരാജനെയും പി. ജയരാജനെയും ചോദ്യം ചെയ്യണമെന്ന് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സ്വര്‍ണ കള്ളക്കടത്ത് ക്വട്ടേഷന്‍ സംഘം സിപിഎമ്മിന്റെ പോഷക സംഘടനയായി മാറിയിരിക്കുകയാണെന്നും വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ ക്വട്ടേഷന്‍ സംഘം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ പോലെ കണ്ണൂര്‍ വിമാനത്താവളത്തെയും സ്വര്‍ണക്കടത്തുകാര്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള കേന്ദ്രമാക്കി സിപിഎം മാറ്റിയെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ പുരോഗമിക്കുന്ന കസ്റ്റംസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് പറഞ്ഞ അദ്ദേഹം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതില്‍ ഗൂഢാലോചനയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button