Latest NewsCricketNewsSports

ലക്ഷ്യം കിരീടം, അഫ്ഗാന്റെ നായകനായി റാഷിദ് ഖാൻ ചുമതലയേറ്റു

കാബൂൾ: അഫ്ഗാനിസ്ഥാൻ ടി20 ടീമിന്റെ ക്യാപ്റ്റനായി റാഷിദ് ഖാനെ നിയമിച്ചു. ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന ഐസിസിയുടെ ടി20 കപ്പിലും റാഷിദായിരിക്കും ടീമിനെ നയിക്കുക. നജീബുള്ള സദ്രനാണ് ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റൻ.

‘ഒരു ക്യാപ്റ്റൻ തന്റെ ടീമിനെപോലെ മികച്ചവനായിരിക്കണമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അഫ്ഗാനിസ്ഥാന്റെ പതാകയാണ് എനിക്കു റാഷിദ് ഖാനെന്ന പേര് നൽകിയത്. അതുകൊണ്ടു തന്നെ രാജ്യത്തെയും ടീമിനെയും സേവിക്കേണ്ടത് എന്റെ ചുമതലയാണ്. എന്നിൽ വിശ്വാസമർപ്പിച്ച എസിബി ഒഫീഷ്യൽസിനു നന്ദി. ഇതൊരു സ്വപ്ന തുല്യമായ യാത്രയാണ്’. റാഷിദ് ഖാൻ പറഞ്ഞു.

Read Also:- ദഹനപ്രക്രിയ എളുപ്പമാക്കാൻ കുരുമുളക്

ഒരു മാസത്തിനിടെ അഫ്ഗാൻ ടി20 ടീമിന്റെ രണ്ടാമത്തെ നായകനാണ് റാഷിദ് ഖാൻ. കഴിഞ്ഞ മാസം ഹഷ്മത്തുള്ള അഫ്രീഡിയെ ടി20 നായകനാകുകയും റാഷിദിനെ വൈസ് ക്യാപറ്റനാകുകയും ചെയ്തിരുന്നു. ശേഷം തീർത്തും പ്രതീക്ഷമായാണ് റാഷിദിലേക്ക് നായക സ്ഥാനം എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button