KeralaCinemaMollywoodLatest NewsNewsEntertainment

‘അന്ന് കോടിയേരി ആഭ്യന്തരമന്ത്രി, വേട്ടക്കാരെ വെളുപ്പിക്കുന്ന മാലിക്’: സിപിഎമ്മിനെ വെള്ളപൂശാനുള്ള ശ്രമമെന്ന് വിമർശനം

മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘മാലിക്’ മികച്ച അഭിപ്രായം നേടിയാണ് മുന്നേറുന്നത്. ഫഹദ് ഫാസിലിന്റെ അഭിനയത്തെ വാനോളം പുകഴ്ത്തുകയാണ് പ്രേക്ഷകർ. ഇതിനിടയിൽ സിനിമയെ കുറിച്ച് ചില രാഷ്ട്രീയ ചർച്ചകളും ഉയരുന്നുണ്ട്. സിപിഎമ്മിനെ വെള്ളപൂശാനുള്ള ശ്രമമാണ് ചിത്രത്തിലൂടെ നടക്കുന്നതെന്ന് ആരോപിച്ച് നിരവധി ആളുകൾ രംഗത്ത് വന്നു. യൂത്ത് കോൺഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ശോഭാ സുബിൻ ഇതിനെതിരെ ഫെയ്സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി.

തലസ്ഥാനത്തെ നടുക്കിയ ബീമാപള്ളി വെടിവയ്പാണ് ചിത്രത്തിന്റെ പശ്ചാത്തലമായി മാറുന്നതെന്നാണ് സോഷ്യൽ മീഡിയ ചർച്ച. ഈ സാഹചര്യത്തില്‍ അന്നത്തെ ഇടതുസര്‍ക്കാരിനെ വെള്ളപൂശുകയാണ് ചിത്രമെന്നാണ് രാഷ്ട്രീയ ചര്‍ച്ചകള്‍ ഉയരുന്നത്. ബീമാപള്ളി വെടിവയ്പ്പ് വെറും കഥ അല്ല, കേരളത്തിലെ മുസ്ലിങ്ങളെ ക്രൂരമായി വേട്ടയാടിയ ഒരു ഓര്‍ഗനൈസ്ഡ് കലാപമാണെന്ന് ശോഭാ സുബിൻ ഫേസ്‌ബുക്കിൽ കുറിച്ചു. കുറിപ്പ് വായിക്കാം:

മാലിക്കിലെ രാഷ്ട്രീയ ഒളിച്ചുകടത്തൽ എതിർക്കപ്പെടേണ്ടത് തന്നെയാണ്. ബീമപള്ളി വെടിവയ്പ്പ് വെറും കഥ അല്ല, കേരളത്തിലെ മുസ്‌ലിംകളെ ക്രൂരമായി വേട്ടയാടിയ ഒരു ഓർഗനൈസ്ഡ് കലാപമാണ്. അവിടെ പോലീസ് നടത്തിയ നരഹത്യ ഒരു കാലത്തും നീതീകരിക്കാവുന്നതുമല്ല. അന്ന് പോലീസ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന കോടിയേരി ബാലകൃഷണനാണ്. ആഭ്യന്തര വകുപ്പ് മന്ത്രി അറിയാതെ പൊലീസ് തന്നിഷ്ടത്തിൽ വെടിവയ്ക്ക് നടത്താൻ ഇവിടെ പോലീസ് രാജ് ഒന്നുമല്ല നിലനിൽക്കുന്നത്. സിനിമയിൽ കാണിക്കുന്നത് പോലെ സ്ഥലം എംഎൽഎ ഇസ്​ലാം യൂണിയൻ ലീഗിന്റെ ആളല്ല. ആ എംഎൽഎയുടെ പാർട്ടി/മുന്നണി തന്നെയാണ് ഓഖി സമയത്തു കേരളം ഭരിച്ചിരുന്നത്.

Also Read:15 വയസിനു മുകളിലുള്ള അഫ്ഗാൻ പെൺകുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി താലിബാൻ: പാകിസ്ഥാൻ സഹായിക്കുന്നുവെന്ന് അഫ്‌ഗാനിസ്ഥാൻ

സിനിമയെ സിനിമയായി കാണാൻ പഠിക്കൂ എന്ന് പറയുന്നവർ ബീമാ പള്ളി വെടിവയ്പ്പ് അറിയാഞ്ഞിട്ടാണോ? അറിഞ്ഞിട്ടില്ല എങ്കിൽ അവരോട് ചില കാര്യങ്ങൾ ഓർമിപ്പിക്കുന്നു. ആ വെടിവയ്പ്പിൽ ആദ്യം കൊല്ലപ്പെട്ടത് ആരാണെന്ന് അറിയോ? കടപ്പുറത്ത് ക്രിക്കറ്റ് കളിച്ചിരുന്ന 16 വയസുള്ള ഒരു കൊച്ചു പയ്യൻ. ഈ കുട്ടിയെ കലാപം നടന്ന സ്ഥലത്തേക്ക് പോലീസ് വലിച്ചിഴച്ച് കൊണ്ടു പോയതിന്റെയും പോയിന്റ് ബ്ലാങ്കിൽ വെടിവച്ചതിന്റെയും ഒക്കെ ദൃശ്യങ്ങൾ ഒക്കെ അന്നേ മീഡിയയിൽ വന്നതാണ്. വേട്ടയാടിച്ചവരുടെ പേര് വരാതെ നോക്കിയ സിനിമയാണ് മാലിക്ക്. വേട്ടക്കാരെ വെളുപ്പിച്ചെടുക്കാൻ വേണ്ടി ഇരകളെ ടാർഗറ്റ് ചെയ്ത സിനിമ ഒക്കെ എതിർക്കപ്പെടേണ്ടത് തന്നെയാണ്.

ഇതിന് മറുപടിയായി, ഇങ്ങനെ ചെയ്യാൻ സിനിമക്കാർക്ക് ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലേ എന്ന് ചോദിച്ചേക്കാം. തീർച്ചയായും ഉണ്ട്. അതിനകത്ത് ആരും കൈ കടത്തുന്നില്ല. നാളെ ഗാന്ധിജിയെ കൊന്നത് നെഹ്‌റു ആണെന്ന് പറഞ്ഞു സംഘികൾ ഇതുപോലെ ഒരു സിനിമ ഇറക്കിയാൽ അതും ആവിഷ്കാര സ്വാതന്ത്ര്യമാണ്. ദൃശ്യം എന്ന സിനിമയിൽ പറയുന്ന പോലെ, ജനങ്ങളെ ഏറ്റവും വേഗത്തിൽ സ്വാധീനിക്കുന്ന ഒന്നാണ് സിനിമ. അതുകൊണ്ട് തന്നെയാണ് ഇത്തരം പ്രോപഗാണ്ട സിനിമകൾ എതിർക്കുന്നത്. അത് മാത്രമല്ല, ഇവിടെ ഇരകളെയും വേട്ടക്കാരെയും ഒരുപോലെ കുറ്റക്കാർ ആക്കി എന്ന വലിയൊരു മോശം പ്രവർത്തി കൂടെ ഇതിനകത്തുണ്ട്. അതുകൊണ്ട് തന്നെ ആവർത്തിച്ചു ആവർത്തിച്ചു പറയുന്നു. ഇരകളെയും വേട്ടക്കാരെയും ഒരുപോലെ കുറ്റക്കാർ ആക്കുന്ന ഇത്തരം സിനിമകൾ എതിർക്കുക തന്നെ വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button