Latest NewsNewsIndiaBusiness

രൂപയുടെ മൂല്യം ഉയർന്നു: ആറാഴ്ച്ചയിലെ ഉയർന്ന നിലവാരത്തിൽ

മുംബൈ: രൂപയുടെ മൂല്യം ഉയർന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ആറാഴ്ചയിലെ ഉയർന്ന നിലവാരത്തിലേക്കാണ് എത്തിയിരിക്കുന്നത്. രാജ്യത്തെ ഓഹരി സൂചികകൾ മികച്ചനേട്ടമുണ്ടാക്കിയതും യുഎസ് ഡോളർ ദുർബലമായതുമാണ് രൂപയുടെ നേട്ടത്തിന് കാരണം. മുൻദിവസത്തെ ക്ലോസിങ് നിരക്കിനേക്കാൾ 18 പൈസയുടെ നേട്ടമാണ് രൂപയുടെ നിരക്കിൽ ഉണ്ടായത്.

Read Also: ‘ഞാന്‍ അന്ധവിശ്വാസിയല്ല, ദൈവവിശ്വാസിയാണ്’: യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.10 നിലവാരത്തിലെത്തി. യൂറോക്കെതിരെയും രൂപ വളർച്ച നേടി. 87.98-87.95 നിലവാരത്തിലാണ് വ്യാപാരം പുരോഗമിച്ചത്. ഓഹരി സൂചികകളും മികച്ച നേട്ടം ഉണ്ടാക്കി. സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് നേട്ടത്തിലേക്ക് ഉയർന്നു. വ്യാപാരം അവസാനിപ്പിച്ചപ്പോൾ സെൻസെക്‌സ് 54,000 വും നിഫ്റ്റി 16,000 വും കടന്നു. ഏറെക്കാലം വിൽപ്പനക്കാരായിരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വീണ്ടും നിക്ഷേപം നടത്താനെത്തിയതും രൂപയ്ക്ക് ഗുണകരമായി. കഴിഞ്ഞ ദിവസം മാത്രം 2,116.6 കോടി രൂപയുടെ നിക്ഷേപമാണ് ഇവർ നടത്തിയത്.

Read Also: കൊള്ളാവുന്ന മീങ്കറി വയ്ക്കാനറിഞ്ഞൂടെങ്കി എത്ര മെഡലുണ്ടെന്ന് പറഞ്ഞിട്ട് എന്തുകാര്യം?: പരിഹസിക്കുന്നവർക്ക് മറുപടി ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button