Latest NewsNewsIndia

ട്വിറ്റര്‍ നോഡല്‍ ഓഫീസറായി കൊച്ചി സ്വദേശി: നിയമനം കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് പ്രകാരം

ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഷാഹിൻ കോമത്തിനെ നിയമിച്ച കാര്യം ട്വിറ്റർ അറിയിച്ചത്

ന്യൂഡൽഹി : പുതുക്കിയ കേന്ദ്ര ഐടി നയങ്ങള്‍ അനുസരിച്ച് പുതിയ നോഡൽ ഓഫീസറെ നിയമിച്ച് ട്വിറ്റർ ഇന്ത്യ. കൊച്ചി സ്വദേശിയായ ഷാഹിൻ കോമത്തിനെയാണ് ട്വിറ്റർ പുതിയ ഓഫീസറായി തെരഞ്ഞെടുത്തത്. ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഷാഹിൻ കോമത്തിനെ നിയമിച്ച കാര്യം ട്വിറ്റർ അറിയിച്ചത്.

സര്‍ക്കാര്‍ ഏജന്‍സികളും മറ്റും ഉന്നയിക്കുന്ന നിയമ വിഷയങ്ങള്‍ അഭിമുഖീകരിക്കുകയും, ട്വിറ്ററിന് വേണ്ടി വിശദീകരണവും പരിഹാരവും നല്‍കുകയുമാണ് നോഡല്‍ കോണ്‍ടാക്റ്റ് ഓഫീസറുടെ ദൌത്യം. നേരത്തെ ടിക് ടോക് ഉടമകളായ ബൈറ്റ് ഡാന്‍സിന്‍റെ നോഡല്‍‍ ഓഫീസറായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഷാഹിന്‍ കോമത്ത്. വോഡഫോണിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read Also  :  വൈൻ കുടിപ്പിച്ച് മയക്കി ലോഡ്ജിലും വാടക വീട്ടിലും എത്തിച്ച് പീഡിപ്പിച്ചു: കെഎസ്ഇബി ജീവനക്കാരനെതിരെ വീട്ടമ്മയുടെ പരാതി

ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥനെ തന്നെ നോഡൽ ഓഫീസറായി നിയമിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം ട്വിറ്റർ പാലിച്ചിരുന്നില്ല. കേന്ദ്രത്തിന്റെ പുതുക്കിയ ഐടി ചട്ടങ്ങൾ എതിർത്തുകൊണ്ട് മുന്നോട്ട് പോകാനായിരുന്നു ട്വിറ്ററിന്റെ ശ്രമം. സംഭവത്തിൽ ഡൽഹി ഹൈക്കോടതിയും ട്വിറ്ററിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇത്തരത്തിൽ മുന്നോട്ട് പോയാൽ കമ്പനിയെ രാജ്യത്ത് തുടരാൻ അനുവദിക്കില്ല എന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമങ്ങളിലെ വ്യവസ്ഥകൾ പാലിക്കാൻ ട്വിറ്റർ നീക്കം തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button