തിരുവനന്തപുരം : തന്നെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി കൊല്ലുമെന്ന ഗുണ്ടകളുടെ ഭീഷണിയിൽ പ്രവാസിയുവാവ് ഒളിച്ചു താമസിക്കുന്നത് കാട്ടിൽ. പ്രവാസിയായ അസ്ക്കര്‍ എന്ന യുവാവാണ് ഗുണ്ടകളെ പേടിച്ച് കാട്ടില്‍ ഒളിവില്‍ കഴിയുന്നത്. താനൂരിലെ നിരവധികേസിലെ പ്രതിയും ഗുണ്ടയായ ഇസഹാക്ക് തന്നെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് അസ്ക്കര്‍ ഒരു മാധ്യമത്തിലൂടെ വെളിപ്പെടുത്തി.
‘പോലിസിന്റെ വേഷത്തില്‍ നടന്നാണ് ഇസഹാക്ക് തന്നെ ഭീഷണിപ്പെടുത്തിയത് എന്നും മുഖ്യമന്ത്രിക്കും ഡിവൈഎസ്പിക്കും ആഭ്യന്തരമന്ത്രിക്കും വിഷയവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. ഇതിനോടകം തന്നെ പല കേസുകളിലും പ്രതിയാണ് ഇസഹാക്ക് . തട്ടിപ്പുകളും പിടിച്ചു പറയും നടത്തുന്ന ഇസഹാക്ക് ഒരാളെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നും പഞ്ചാബില്‍ നിന്നുമെല്ലാം ആളെ തട്ടിക്കൊണ്ടുപോകുമെന്ന് ഇസഹാക്ക് പറഞ്ഞു. ഇസഹാക്കിനെ പിടിച്ചുകഴിഞ്ഞാല്‍ കേരളത്തിലെ പല സത്യങ്ങളും പുറത്തുവരുമെന്നും’ അസ്കർ കര്‍മ ന്യൂസിൽ വെളിപ്പെടുത്തി.
Post Your Comments