Latest NewsKeralaNews

കോ​ണ്‍​ഗ്രസിന് ത​മ്മി​ല​ടി​ക്കാ​ന്‍ അ​ല്ലാ​തെ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ പരിഹരിക്കാൻ സ​മ​യ​മി​ല്ല: വി​ജ​യ​രാ​ഘ​വ​ന്‍

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സ​തീ​ശ​ന്‍ പു​തു​പ്പ​ള്ളി​യി​ലെ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്

തി​രു​വ​ന​ന്ത​പു​രം : ഡി​സി​സി പു​ന​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ണ്‍​ഗ്ര​സി​ലെ ത​മ്മി​ല​ടി​യെ പരിഹ​സി​ച്ച്‌ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ന്‍. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്ക് ത​മ്മി​ല​ടി​ക്കാ​ന്‍ അ​ല്ലാ​തെ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ സ​മ​യ​മി​ല്ലെന്നും വിജയരാ​ഘ​വ​ന്‍ പറഞ്ഞു.

വമ്പിച്ച ഗൃ​ഹ​സ​ന്ദ​ര്‍​ശ​നം മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സി​ല്‍ ന​ട​ക്കു​ന്ന​ത്, പു​തി​യ നേ​താ​വ് പ​ഴ​യ നേതാ​വി​നെ ക​ണ്ട് കെ​ട്ടി​പ്പി​ടി​ക്കു​ക​യാ​ണ്. ഇ​താ​ണോ ജ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള ഇ​വ​രു​ടെ സേ​വ​ന​മെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ ചോദിച്ചു. ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ കോണ്‍​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം നേടി മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും പു​തു​പ്പ​ള്ളി​യി​ലെ​യും ഹ​രി​പ്പാ​ട്ടെ​യും വീ​ട്ടി​ലെ​ത്തി ക​ണ്ടി​രു​ന്നു. ഇ​തി​നെ പ​രി​ഹ​സി​ച്ചാ​ണ് വി​ജ​യ​രാ​ഘ​വ​ന്‍റെ മ​റു​പ​ടി.

Read Also  :  വൈദികനെ ഇടയലേഖനം വായിക്കാൻ അനുവദിച്ചില്ല, പള്ളിക്കുള്ളിൽ പ്രതിഷേധം: പത്തുപേർക്കെതിരെ പൊലീസ് കേസ്, സംഭവം കേരളത്തിൽ

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സ​തീ​ശ​ന്‍ പു​തു​പ്പ​ള്ളി​യി​ലെ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. ച​ര്‍​ച്ച അരമണിക്കൂ​റോ​ളം നീ​ണ്ടു. വൈ​കീ​ട്ട് 3.30-ന് ​ഹ​രി​പ്പാ​ട് എം​എ​ല്‍​എ ഓഫീ​സി​ലാ​യി​രു​ന്നു ചെന്നിത്തലയുമായുള്ള ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ നീ​ണ്ട കൂ​ടി​ക്കാ​ഴ്ച. മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍​ക്ക് പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​വി​ല്ലെ​ന്നും എ​ല്ലാ​വ​രെ​യും ചേ​ര്‍​ത്തു​നി​ര്‍​ത്തി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button