ThiruvananthapuramKeralaLatest NewsNews

കേരളത്തിലെ കോളേജുകൾ ഒക്ടോബറിൽ തുറക്കും

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കി. നിബന്ധനകൾക്ക് വിധേയമായി ഒക്ടോബർ 4 മുതൽ തുറന്ന് പ്രവർത്തിക്കാനാണ് അനുമതിയുള്ളത്.

Also Read: ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ ഉപയോഗിച്ച് എംആര്‍എന്‍എ വാക്സിനുകള്‍ നിര്‍മിക്കാനൊരുങ്ങി യുഎസ്

ബിരുദതലത്തില്‍ ഒരു ദിവസം പകുതി കുട്ടികള്‍ക്കായിരിക്കും പ്രവേശനം, പി ജി ക്ലാസുകളില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ക്ലാസിലെത്താം. എന്നും ക്ലാസ് ഉണ്ടായിരിക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലാകും ക്ലാസ്. സമയക്രമം കോളേജുകള്‍ക്ക് തീരുമാനിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
ഒന്നും രണ്ടും വര്‍ഷ ക്ലാസുകള്‍ ഓണ്‍ലൈനായി തുടരും.

ഹോസ്റ്റലുകള്‍, ലൈബ്രറികള്‍, ലബോറട്ടറികള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാനും അനുമതി നല്‍കി. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്കും കോളജുകളില്‍ വരാം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം ക്ലാസുകൾ പ്രവർത്തിക്കേണ്ടെതെന്നും നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് സ്ഥാപന അധികാരികൾ ഉറപ്പാക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button