Latest NewsKeralaNews

കൈവിട്ട ആയുധം വാ വിട്ട വാക്ക്, ഓര്‍ത്താല്‍ നന്ന്, വീണ്ടും വിനായകനെ ഓര്‍മ്മപ്പെടുത്തി അഖില്‍ മാരാര്‍

വിനായകന്‍ എന്ന നടനെ ഇനി മലയാള സിനിമയ്ക്ക് വേണ്ടെന്ന് കമന്റ് പ്രവാഹം

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ ബിഗ് ബോസ് സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാര്‍. മുന്‍പ് വിനായകന്‍ നടത്തിയ മീ ടു പരാമര്‍ശത്തില്‍ പറഞ്ഞ മറുപടി പങ്കുവച്ചാണ് അഖില്‍ പ്രതികരിച്ചിരിക്കുന്നത്. ‘കൈ വിട്ട ആയുധം വാ വിട്ട വാക്ക്, ഓര്‍ത്താല്‍ നന്ന്..’ എന്ന വാര്‍ത്താ തലക്കെട്ടാണ് അഖില്‍ പങ്കുവച്ചത്.

Read Also:ലോട്ടറി ടിക്കറ്റിന് സമ്മാനം നേടിയ വ്യക്തി കിണറ്റിനുള്ളിൽ മരിച്ച നിലയിൽ

‘മനുഷ്യനാകണം, മനുഷ്യനാകണം. പണ്ടേ തള്ളി കളഞ്ഞതാണ് ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം..’, എന്നാണ് വാര്‍ത്തയ്ക്ക് ഒപ്പം അഖില്‍ മാരാര്‍ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ‘വിനായകനെന്ന നടനെ ഇനി മലയാളികള്‍ക്ക് വേണ്ട. ഇനി സിനിമാക്കാര്‍ക്ക് ഇവന്‍ കൂടിയേതീരു എങ്കില്‍ മലയാളികള്‍ക്ക് ആ സിനിമ വേണ്ട, ചെറ്റ എന്ന് അക്ഷരം പ്രതി തെളിയിച്ചവന്‍ വിനായകന്‍, ഓര്‍ക്കുക ഒരുനാള്‍ നമ്മളും പോകും മരണം എല്ലാരുടെയും ചുറ്റും ഉണ്ട് വിനായകന്‍’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അതേസമയം, വിനായകന് എതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഡിജിപിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരൊക്കെയാണെന്ന്’, എന്നാണ് വിവാദ വീഡിയോയില്‍ വിനായകന്‍ പറഞ്ഞത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button