ErnakulamLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

പണ്ട് നായികമാരെ മാറ്റുന്ന പ്രവണത ഉണ്ടായിരുന്നു, എനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്: നവ്യ നായർ

കൊച്ചി: മലയാള സിനിമയിൽ നിന്ന് തന്നെ ഒതുക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി നവ്യ നായർ. തനിക്ക് നേരെ അത്തരത്തിൽ ചിലർ പ്രവർത്തിച്ചിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ടെന്നും എന്നാൽ ആ സംഭവങ്ങളെക്കുറിച്ച് അധികം വിശദീകരണത്തിനില്ലെന്നും ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിൽ നവ്യ പറഞ്ഞു.

‘ഇന്നത്തെ സിനിമയിൽ അഭിനേതാക്കളുടെ അവസരം നിഷേധിക്കുന്ന പ്രവണതയില്ല എന്നാണ് എനിക്ക് തോന്നുന്നത്. പണ്ട് നായികമാരെ മാറ്റുന്ന പ്രവണത ഉണ്ടായിരുന്നു. എനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത് ഞാൻ വിശദീകരിക്കുന്നില്ല, പക്ഷേ ഉണ്ടായിട്ടുണ്ട്. എനിക്ക് എതിരെ അത്തരത്തിൽ പ്രവർത്തിച്ചിരുന്നു എന്ന് മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്. സിനിമയിൽ മാറ്റി നിർത്തിയതായിട്ട് ഞാൻ അറിഞ്ഞിട്ടുണ്ട്’, നവ്യ വ്യക്തമാക്കി.

പിന്നൊന്നും പേടിക്കണ്ട, വീട് വീടാന്തരം കയറി ഇട്ട കുറ്റികളെല്ലാം സഖാക്കന്മാർ ഊരിക്കൊളും: പരിഹാസവുമായി അഖിൽ മാരാർ

‘ഇപ്പോൾ, പഴയ കാലത്തേക്കാൾ നായികമാർ പരസ്പരം വളരെയേറെ പിന്തുണ നൽകുന്നുണ്ടെന്നും തന്റെ സിനിമയുടെ ട്രെയ്‌ലറും ടീസറും തനിക്ക് പരിചയം ഉള്ളതും ഇല്ലാത്തതുമായ നിരവധി അഭിനേതാക്കൾ പങ്കുവെച്ചിരുന്നുവെന്നും നവ്യ പറഞ്ഞു. ‘എന്റെ സിനിമയുടെ പുതിയ പോസ്റ്റർ മഞ്ജു ചേച്ചി പ്രേക്ഷകരെ അഭിസംബോധന ചെയ്യുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷനിൽ നിന്നും സംസാരിച്ചപ്പോൾ ചേച്ചി വളരെ സന്തോഷത്തോടെയാണ് അത് ചെയ്തത്. ‘, നവ്യ നായർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button