CinemaLatest NewsIndiaNewsEntertainmentKollywoodMovie Gossips

‘ജിഗര്‍തണ്ട ഡബിള്‍ എക്‌സ്’: പുതിയ ചിത്രം പ്രഖ്യാപിച്ച് കാര്‍ത്തിക്ക് സുബ്ബരാജ്

 

ചെന്നൈ: ചിയാൻ വിക്രം നായകനായി അഭിനയിച്ച മഹാൻ എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജിഗര്‍തണ്ട ഡബിള്‍ എക്‌സ്’. കാർത്തിക് സുബ്ബരാജ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. എസ്ജെ സൂര്യയും രാഘവ ലോറന്‍സുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘എന്റെ അടുത്ത ചിത്രം ആരംഭിക്കുന്നു. ‘ജിഗര്‍തണ്ട ഡബിള്‍ എക്‌സ്’. കാര്‍ത്തിക്ക് സുബ്ബരാജ് ട്വിറ്ററില്‍ കുറിച്ചു. പുതിയ ചിത്രം, 2014ല്‍ റിലീസായ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ജിഗര്‍തണ്ട’യുടെ തുടർച്ചയല്ലെന്നും സംവിധായകന്‍ അറിയിച്ചു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button