ErnakulamKeralaNattuvarthaLatest NewsNews

കാര്യങ്ങൾ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയ്യടി അർഹിക്കുന്നു: ഹരീഷ് പേരടി

കൊച്ചി: കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവം പരിപാടിയില്‍ പങ്കെടുത്ത് നടൻ ജയസൂര്യ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

‘കൃഷിക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ മനസ്സിലാക്കണം. എന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ് കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് കൊടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണംകൊടുത്തിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കര്‍ഷകര്‍ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ വേണ്ടിയാണ് അവര്‍ കിടന്ന് കഷ്ടപ്പെടുന്നത്. ഞാൻഅവര്‍ക്ക് വേണ്ടിയാണ് ഈ സംസാരിക്കുന്നത്’ എന്നായിരുന്നു കൃഷി മന്ത്രി പി പ്രസാദും വ്യവസായ മന്ത്രി പി രാജീവും വേദിയിലിരിക്കുമ്പോൾ ജയസൂര്യ പറഞ്ഞത്.

ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി. കാര്യങ്ങൾ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയ്യടി അർഹിക്കുന്നു എന്ന് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

വിദ്യാർത്ഥികൾ മാത്രമല്ല അദ്ധ്യാപകരും സ്‌കൂള്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്: കര്‍ശന നിയന്ത്രണം

പറഞ്ഞിതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാൾ എന്നെ ആകർഷിച്ചത്….മുഖ്യധാര മലയാള സിനിമാനടൻമാർ പൊതു വിഷയങ്ങളിൽ പ്രതികരിക്കാൻ തുടങ്ങിയെന്നതാണ്..പ്രത്യേകിച്ചും രണ്ട് മന്ത്രിമാർ ഇരിക്കുന്ന വേദിയിൽ അവരെ സുഖിപ്പിക്കാത്ത രാഷ്ട്രിയം പറഞ്ഞുവെന്നതാണ്..അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന പച്ചക്കറികൾ വിഷം പുരട്ടിയാതാണെന്ന ജയസൂര്യയുടെ പ്രസ്താവനയോട് ഞാൻ ഒട്ടും യോജിക്കുന്നില്ല…ജൈവ കൃഷികൊണ്ടല്ല..രാസവളങ്ങൾ ഉപയോഗിച്ചുള്ള കൃഷി കൊണ്ടാണ് നമ്മുടെ രാജ്യത്തിന്റെ ഗോഡൗണുകൾ സമ്പന്നമായ്ത് എന്നത് ഒരു സത്യമാണ്..അത് തിരിച്ചറിവില്ലാത്ത പ്രസ്താവനയാണ്…അത് അവിടെ നിൽക്കട്ടെ..

എന്തായാലും കാര്യങ്ങൾ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയ്യടി അർഹിക്കുന്നു…മറ്റ് നായക നടൻമാരുടെ ശ്രദ്ധക്ക്..നിങ്ങൾ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാൽ മാത്രമേ ജനം കാണു…അതുകൊണ്ട് സിനിമ നാട്ടുക്കാർ കാണാൻ വേണ്ടി മിണ്ടാതിരിക്കണ്ട…നാട്ടുക്കാർക്ക് നിങ്ങളെക്കാൾ ബുദ്ധിയും വിവരവുമുണ്ട്…പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയിൽ അഭിനയിക്കുക…നിങ്ങളുടെ അഭിനയവും നിലവിലുള്ളതിനേക്കാർ നന്നാവും..ജയസൂര്യാ..അഭിവാദ്യങ്ങൾ..

shortlink

Related Articles

Post Your Comments

Related Articles


Back to top button