Latest NewsNewsIndiaEntertainmentCrime

പന്ത്രണ്ടോളം മോഷണക്കേസുകളുടെ മുഖ്യസൂത്രധാരന്‍; മുന്‍ റിയാലിറ്റി ഷോ താരം അറസ്റ്റില്‍

മുന്‍ റിയാലിറ്റി ഷോ താരം പോലീസ് പിടിയില്‍. ഇന്ത്യന്‍ ഐഡള്‍ റിയാലിറ്റി ഷോ താരവും ത്വായ്ക്കോണ്ട സ്വര്‍ണ മെഡല്‍ ജേതാവുമായ ഫൈറ്റര്‍ എന്ന് വിളിക്കുന്ന സൂരജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പന്ത്രണ്ടോളം മോഷണക്കേസുകളുടെ മുഖ്യസൂത്രധാരനാണ് സൂരജ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി പോലീസ് തേടിക്കൊണ്ടിരുന്ന പ്രതിയെ വെള്ളിയാഴ്ചയാണ് പോലീസ് കസ്റ്റഡിയിലെടുത്ത്.

സൂരജിനൊപ്പം സഹായിയായ അനില്‍ എന്നയാളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരുടേയും പക്കല്‍ നിന്നും പെപ്പര്‍ സ്പ്രേ, മോഷണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവയും പോലീസ് കണ്ടെടുത്തു. ഒക്ടബോര്‍ 21ന് ഔട്ടര്‍ ഡല്‍ഹിയിലെ രന്‍ഹോലയില്‍ നടത്തിയ മോഷണത്തിനു പിന്നാലെയാണ് പോലീസ് സൂരജിനേയും സംഘത്തേയും നിരീക്ഷിച്ചു തുടങ്ങിയത്. മോഷ്ടാക്കള്‍ തങ്ങളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി സ്വര്‍ണവും പണവും മോഷ്ടിച്ചുവെന്നും മോഷണത്തിനു ശേഷം തങ്ങള്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ ഉപയോഗിച്ചതായും പരാതിക്കാര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സൂരജിനെയും സഹായിയേയും പോലീസ് പിടികൂടുന്നത്. ഇരുവര്‍ക്കും ഒരു ഡസനിലധികം മോഷണക്കേസുകളില്‍ പങ്കുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അനുമതിയില്ലാതെ തോക്ക് കൈവശം വെച്ചതിനും സൂരജിനെതിരെ കേസ് ഉണ്ട്.

മോഷണ കേസില്‍ മുന്‍പും സൂരജ് പോലീസ് പിടിയിലായിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട 49 മൊബൈല്‍ ഫോണുകളാണ് അന്ന് സൂരജിന്റെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തത്. ഉത്തംനഗര്‍ സ്വദേശിയാണ് മുന്‍ ഇന്ത്യന്‍ ഐഡള്‍ റിയാലിറ്റി ഷോ താരമായ സൂരജ്. ത്വായ്ക്കോണ്ട മത്സരത്തില്‍ രണ്ട് തവണ സൂരജ് സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button