CinemaMollywoodLatest News

മലയാള സിനിമയിലേക്ക് മകളുടെ അരങ്ങേറ്റം ;ഒപ്പമൊരു തിരിച്ചുവരവിന് അമ്മയും

അടുത്തിടെയായി താരപുത്രർ ഓരോരുത്തരായി അഭിനയലോകത്തേയ്ക്ക് വരുന്നതിനെക്കുറിച്ചുള്ള വാർത്തകളാണ് എങ്ങും കേൾക്കുന്നത്. അതിലൊരാളാണ് പ്രിയദർശൻ -ലിസി ദമ്പതികളുടെ മകൾ കല്യാണി .എന്നാൽ ഇപ്പോൾ കേൾക്കുന്ന വാർത്ത പുതുമയേറിയതാണ് .മകൾ കല്യാണിയുടെ അഭിനയ അരങ്ങേറ്റത്തിനൊപ്പം ‘അമ്മ ലിസിയും ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് .ഇരുപത്തിയേഴ് വര്‍ഷത്തിനുശേഷമാണ് വെള്ളത്തിരയിലേയ്ക്കുള്ള ലിസ്സിയുടെ തിരിച്ചുവരവ്. സംവിധായകന്‍ പ്രിയദര്‍ശനെ വിവാഹം കഴിച്ച്‌ ലക്ഷ്മിയായി മാറിയ ലിസ്സിയുടെ തിരിച്ചുവരവ് തെലുങ്ക് സിനിമയിലൂടെയാണ് . കൃഷ്ണ ചൈതന്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പവന്‍ കല്ല്യാണും ത്രിവിക്രം ശ്രീനിവാസും സുധാകര്‍ റെഡ്ഡിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ നിഥിനും മേഘയുമാണ് പ്രധാന താരങ്ങള്‍. ചിത്രത്തില്‍ താനൊരു പ്രധാനപ്പെട്ട വേഷമാണ് ചെയ്യുന്നതെന്ന് ലിസ്സി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button