GeneralLatest NewsNEWS

“മനസ്സിൽ അസൂയ തീണ്ടിയിട്ടില്ലാത്ത ഒരു അപൂർവ്വ സുഹൃത്തായിരുന്നു നസീം”; ഗായകൻ നസീമിനെ അനുസ്മരിച്ച് ബാലചന്ദ്രമേനോൻ

"കോളേജിലെ മരച്ചോട്ടിലും കാൻറ്റീനിലും ഒക്കെ ഇരുന്നു എത്ര തവണ "ഞാൻ സംവിധാനം ചെയ്യും നസീമേ" എന്ന് ഈയുള്ളവൻ പ്രഖ്യാപിച്ചിട്ടുണ്ട് !"

നാടക രംഗത്തും ചലച്ചിത്ര രംഗത്തും തന്‍റെ ഗാനാലാപനത്തിലൂടെ വിസ്മയം തീർത്ത ഗായകൻ എം എസ് നസീമിന്‍റെ മരണ വാർത്ത ഞെട്ടലോടെയാണ് സിനിമാലോകം ഏറ്റുവാങ്ങിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗായകന്‍റെ അന്ത്യം. പക്ഷാഘാതത്തെതുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു അദ്ദേഹം. നിരവധി സിനിമകളിലും നാടകങ്ങളിലും പാടിയിട്ടുണ്ട്. ടെലിവിഷനിലും സജീവ സാന്നിദ്ധ്യമായിരുന്നു.

Read Also: സാക്ക് സ്‌നൈഡേഴ്‌സ് ജസ്റ്റിസ് ലീഗ് ; ജോക്കറിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

പ്പോഴിതാ അദ്ദേഹത്തിന്‍റെ വേർപാടിന്‍റെ നിമിഷത്തിൽ നസീം എന്ന ഏറ്റവും അടുത്ത സുഹൃത്തിനെ അനുസ്മരിച്ചു കൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ.
അദ്ദേഹത്തിന്‍റെ കുറിപ്പിൽ പറയുന്നതിങ്ങനെ:

Read Also: ചെക്ക് കേസ് ; പ്രശസ്ത തിരക്കഥാകൃത്ത് അറസ്റ്റിൽ

“എല്ലാം പെട്ടന്നായിരുന്നു ….
രണ്ടാഴ്ച മുൻപ് ഞാൻ നസീമുമൊത്തുള്ള ഒരു ഫോട്ടോ ഇഷ്ട്ന്‍റെ വാട്ട്സാപ്പിൽ അയച്ചിട്ട് ഒരു അടിക്കുറിപ്പെഴുതി ….
“എങ്ങനുണ്ട് നസീമേ ?” എന്ന് . അതിനു മറുപടിയായി നസീമിന്‍റെ ഭാര്യ പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത് നസീം ആശുപത്രിയിലാണെന്ന് ….ഏറെ നാളുകളായി നസീം ആശുപത്രിയുമായി ബന്ധപ്പെട്ടും അല്ലാതെയും നിരീക്ഷണത്തിലായിരുന്നതുകൊണ്ട് ഞാൻ അതത്ര ഗൗരവമായി കണ്ടില്ല . എന്നാൽ ഇന്ന് രാവിലെ ടി വി യിൽ മരണവാർത്ത അറിഞ്ഞപ്പോൾ …..

Read Also: നടൻ യാഷിനൊപ്പം ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹൽ ; വൈറലായി ചിത്രം

ഓർക്കാൻ എനിക്കൊരുപാടുണ്ട് നസീമിനെക്കുറിച്ചു ….ആദ്യമായി കണ്ടത് എന്നാണെന്നോ എവിടെ വെച്ചെന്നോ നിശ്ചയമില്ല . എന്നാൽ ആദ്യം കണ്ട നിമിഷം നിമിഷം തന്നെ എന്‍റെ മനസ്സിൽ പതിഞ്ഞത് നസീമിന്‍റെ “പിശുക്കില്ലാത്ത ചിരി’ യാണ്. ആ ചിരിക്കു അകമ്പടിയായി മില്ലിലെ ഗോതമ്പു പൊടിക്കുന്ന ഒരു തരം ഇരമ്പൽ ശബ്ദവുമുണ്ടാവും..

Read Also: വിജയ്‌യുടെ ആ പ്രവർത്തി എന്നിൽ മതിപ്പുണ്ടാക്കി ; ഓർമ്മകൾ പങ്കുവെച്ച് പ്രിയങ്ക ചോപ്ര

ഒരിക്കൽ ഞാൻ ചോദിച്ചു :’എന്തിനാ നസീമേ നിങ്ങൾ പറയുമ്പോഴും പാടുമ്പോഴും ഇങ്ങനെ വെളുക്കെ ചിരിക്കുന്നെ ? എല്ലാ പല്ലും ഇപ്പോഴും ഉണ്ടെന്നറിയിക്കാനാണോ ? നസീം പറഞ്ഞു : “എനിക്കിങ്ങനെയെ പറ്റൂ. “ശരിയാണ്, ആ ചിരി സത്യസന്ധമായ ചിരി ആയിരുന്നു . മനസ്സിൽ അസൂയ എന്ന വിഷം തീണ്ടിയിട്ടില്ലാത്ത ഒരു അപൂർവ്വ സുഹൃത്തായിരുന്നു നസീം. അല്ലെങ്കിൽ ‘പാടാനെന്തു സുഖം ” എന്ന പേരിൽ ജയചന്ദ്രൻ ഗാനങ്ങളെ ഞാൻ ആലപിക്കുന്ന ഒരു മ്യൂസിക് ആൽബത്തിന്‍റെ റീകാർഡിങ് വേളയിൽ ഗായകനായ നസീം എന്തിനു രാവും പകലും എനിക്ക് ഉണർവ്വും ഊർജ്ജവും പകർന്നു കൂട്ട് തന്നു ?

Read Also: മിനി സ്കർട്ടും ക്രോപ്പ് ടോപ്പുമണിഞ്ഞ് സണ്ണി ലിയോൺ ; പൂവാറിൻറെ തീരത്തു നിന്നുമുള്ള ചിത്രങ്ങളുമായി താരം

കാരണം ഒന്നേയുള്ളു . ഒന്നാമത് ,എന്നോടുള്ള ഇഷ്ടം …പിന്നെ പാട്ടിനോടുള്ള പെരുത്ത ഇഷ്ടം. കഴക്കൂട്ടത്തെ വീട്ടിലെ ആ കൊച്ചു സ്റ്റുഡിയോയിൽ പാടിയും പറഞ്ഞും ഞങ്ങൾ ഇരുന്ന നിമിഷങ്ങൾ ….. യൂണിവേഴ്സിറ്റി കോളേജിൽ ഞാൻ ചെയർമാൻ ആയിരിക്കുമ്പോൾ നസീം അർട്സ് ‌ക്ലബ്‌ സെക്രട്ടറി ആയിരുന്നു ഒരു ജനകീയ ഗായകൻ എന്ന നിലയിൽ നസീം ഏവർക്കും അന്നേ സർവ്വ സമ്മതനുമായിരുന്നു കോളേജിലെ മരച്ചോട്ടിലും കാന്റീനിലും ഒക്കെ ഇരുന്നു എത്ര തവണ “ഞാൻ സംവിധാനം ചെയ്യും നസീമേ” എന്ന് ഈയുള്ളവൻ പ്രഖ്യാപിച്ചിട്ടുണ്ട് !

Read Also: സിമ്പിൾ ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നോറ ഫത്തേഹി ; വൈറലായി ചിത്രം

ആലപ്പുഴയിൽ വെച്ച് നടന്ന ഇൻറ്റെർ കോളേജിയേറ്റ് നാടക മത്സരത്തിൽ യൂണിവേഴ്സിറ്റി കോളേജിനെ പ്രതിനിധീകരിച്ചു ” ബാലികേറാമല ‘ എന്ന നാടകവുമായിപോയ സംഘത്തിലും നസീം ഉണ്ടായിരുന്നത് ഞാൻ ഓർക്കുന്നു . കാറിനുള്ളിൽ കണ്ട പൂച്ച എന്തിനെന്നു നസീം ചോദിച്ചുകൊണ്ടേയിരുന്നു .”ഒക്കെയുണ്ട്” എന്ന് ഞാൻ ഉഴപ്പി പറഞ്ഞപ്പോഴൊക്കെ നസീം അന്തം വിട്ടിരുന്നു .ഒടുവിൽ ‘ബീന’ എന്ന പൂച്ചയാണ് എന്റെ നാടകത്തിലെ നായിക എന്ന് പറഞ്ഞപ്പോൾ നസീമിന്റെ മുഖത്തു കണ്ട ആ ചിരിയും മില്ലിലെ ശബ്ദവും ‘ ഇന്നലെത്തതു പോലെ എന്‍റെ മനസ്സിൽ ….

Read Also: ദൃശ്യം 2 ; ടീസർ പുറത്തുവിട്ടു, ചിത്രം ഫെബ്രുവരി 19 -ന് റിലീസ് ചെയ്യും

സംഗീത സംവിധായകൻ ജോൺസൻ പറഞ്ഞിട്ടാണ് മാർക്കോസിനെ ‘കേൾക്കാത്ത ശബ്ദത്തിൽ ‘ ഞാൻ പാടിച്ചത്…വേണുനാഗവള്ളിയുടെ ശുപാർശയിലാണ് ‘എന്‍റെ അമ്മു നിന്‍റെ തുളസി അവരുടെ ചക്കി’ എന്ന ചിത്രത്തിൽ ബാലഗോപാലൻ തമ്പി എന്ന പുതു ഗായകൻ വരുന്നത്… എന്നിട്ടും നസീമേ നിങ്ങൾക്ക് വേണ്ടി ആരും എന്നോട് ശുപാർശ ചെയ്തില്ലല്ലോ ….വേണ്ട , എത്രയോ പുതുമുഖങ്ങളെ പരിചയപ്പെടുത്തിയ നിങ്ങളെ ഒരു പാട്ടിൽ പോലും പെടുത്തുവാൻ എനിക്ക് കഴിയാതെ പോയല്ലോ ….ഇത്രയും സ്വാതന്ത്ര്യമുണ്ടായിട്ടും നിങ്ങളും എന്നോടു പറഞ്ഞില്ലല്ലോ ….. ….അതാണ് പഴമക്കാർ പണ്ടേ പറഞ്ഞത് , കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന്…

Read Also: മലയാളത്തിലെ രണ്ടു മെഗാ ഹിറ്റ് സിനിമകളുടെ കഥ ആദ്യം പറഞ്ഞത് എന്നോട്: സിദ്ധിഖ് വെളിപ്പെടുത്തുന്നു

അക്കാര്യത്തിൽ ഇപ്പോൾ എനിക്ക് അനല്പമായ ദുഖമുണ്ട് ചങ്ങാതി എന്നോട് ക്ഷമിക്കുക .
ഏതാനും മണിക്കൂറുകൾക്കുള്ളിൽ നസീം ഒരു യാത്രക്ക് പോവുകയായി.. ….ഒരുപാട് തവണ നസീം ആ യാത്ര പാടി പാടി ആഘോഷിച്ചിട്ടുമുണ്ട് ..
“മധുരിക്കും… ഓർമ്മകളെ ..മലർമഞ്ചൽ കൊണ്ടുവരൂ….. കൊണ്ടുപോകൂ ….. ഞങ്ങളെ …ആ ….മാഞ്ചുവട്ടിൽ ….മാഞ്ചുവട്ടിൽ..” .

Read Also: കങ്കണ അഭിനയിച്ചത് ഡമ്മി കുതിരയുടെ പുറത്തിരുന്ന് ; നടിമാരെ വെല്ലുവിളിച്ച താരത്തിന് കിടിലൻ മറുപടിയുമായി പ്രശാന്ത് ഭൂഷൺ

https://www.facebook.com/SBalachandraMenon/posts/266871371468033

പതിനൊന്നാം വയസിൽ കമുകറയുടെ ഒരു ഗാനം ആലപിച്ചുക്കൊണ്ടാണ് നസീം സംഗീത ലോകത്തെത്തുന്നത്. 1997ൽ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. നാലുതവണ മികച്ച ഗായകനുള്ള മിനി സ്‌ക്രീൻ അവാർഡ്, കമുകറ ഫൗണ്ടേഷൻ പുരസ്‌കാരം, അബുദാബി മലയാളി സമാജ അവാർഡ് എന്നീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button