Oru Nimisham Onnu Shradhikkoo

ഫെയ്സ്ബുക്കിലെ ഫെയ്ക്ക് അക്കൌണ്ട് തിരിച്ചറിയണോ?

ഫെയ്ക്ക് അക്കൌണ്ട് തിരിച്ചറിയാൻ എളുപ്പമാണോ? പലരിൽ നിന്നും എട്ടിന്റെ പണി നമ്മൾ വാങ്ങി കൂട്ടിയിട്ടുണ്ടാകും. എന്നാൽ എങ്ങനെ ആണ് ഇത്തരക്കാർ ഫെയ്ക്ക് ആണോ എന്ന് അറിയുക? പലപ്പോഴും ഒറ്റ നോട്ടത്തിൽ ഇത് ബുദ്ധിമുട്ടാണ്. എന്നാൽ ഇതാ ഇവിടെ ചില വിദ്യകൾ കൊടുക്കുന്നു, ഇത് ശ്രദ്ധിച്ചു വായിച്ച ശേഷം ഇനിയൊന്ന് പരിശോധിച്ച് നോക്കൂ, നിങ്ങൾ സംശത്തോടെ നോക്കുന്ന ആ വ്യക്തി ഫെയ്ക്ക് ആണോ അല്ലയോ എന്ന്.

1.പ്രൊഫൈല്‍ പിക്ചര്‍ പരിശോധിക്കുക. ആകെ ഒരൊറ്റ പ്രൊഫൈല്‍ പിക്ചര്‍ മാത്രമേ ആ അക്കൗണ്ടില്‍ ഉള്ളൂവെങ്കില്‍ ,കൂടാതെ അത് സുന്ദരിയായ ഒരു സിനിമാ നടി/ സുന്ദര പുരുഷന്‍ കൂടിയാണെങ്കില്‍ ഫെയ്ക്ക് ആണെന്ന് ഉറപ്പിക്കാം. അല്ലെങ്കില്‍ ഫെയ്ക്കുകളുടെ ഫോട്ടോ ഫോള്‍ഡറില്‍ വ്യത്യസ്ത സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ കാണാനാകും. അതില്‍ ആരെങ്കിലും ടാഗ് ചെയ്തിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കുക.
2. ടൈംലൈനും, സ്റ്റാറ്റസ് അപ്ഡേറ്റും പരിശോധിക്കുക. വളരെ കാലമായി ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് നടത്താതിരിക്കുക, പോസ്റ്റ്‌ ഇടാതിരിക്കുക, മറ്റുള്ളവരുടെ പോസ്റ്റിനു കമ്മന്റ് അടിക്കാതിരിക്കുക ഇതൊക്കെ ഫെയ്ക്കിന്റെ ലക്ഷണങ്ങളാണ്. 43% ഫെയ്ക്കുകളും ഒരിക്കല്‍ പോലും ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് നടത്താത്തവരാനാണ് എന്നതാണ് കണക്ക്. കൂടാതെ വാളില്‍ ‘THANKS FOR ADDING, CAN WE BE FRIENDS, DO I KNOW YOU’ തുടങ്ങിയ ചില വാചകങ്ങള്‍ കാണുകയും അതിനാരും ഇതുവരെ മറുപടി നല്‍കിയിട്ടില്ലെങ്കിലും അതൊരു ഫെയ്ക്ക് ആയിരിക്കും.
3. റിസെന്റ്‌ ആക്റ്റിവിറ്റികള്‍ നോക്കുക. ഒരു പേജും ലൈക്‌ ചെയ്യാതെ, ഒരു ഗ്രൂപ്പിലും ജോയിന്‍ ചെയ്യാതെ വെറുതെ ഫ്രണ്ട്സിന്‍റെ എണ്ണം മാത്രം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്ന പ്രൊഫൈലുകള്‍ ഫെയ്ക്ക് ആയിരിക്കും.
4. ഫ്രണ്ട്സ് ലിസ്റ്റ് പരിശോധിക്കുക. ഒരു ഫിമെയില്‍ അക്കൗണ്ടില്‍ ഭൂരിപക്ഷവും പുരുഷന്മാര്‍, അല്ലെങ്കില്‍ ഒരു പുരുഷ അക്കൗണ്ടില്‍ ഭൂരിപക്ഷവും സ്ത്രീകള്‍ ആയിരിക്കുന്നത് ഫെയ്ക്കിന്റെ ലക്ഷണങ്ങളാണ്.
5. ഒരു പെണ്‍ പ്രൊഫൈലില്‍ ഒരുപാടു ഫ്രണ്ട്സും, ഫോളോവേഴ്സും ഉണ്ടെങ്കില്‍ ഫെയ്ക്കിനുള്ള സാധ്യത വളരെ കൂടുതലാണ്.
6. ജനുവരി 1 ആണോ? പ്രൊഫൈലിന്‍റെ ബര്‍ത്ത്ഡേ പരിശോധിക്കുക. വലിയൊരു ശതമാനം ഫെയ്ക്കുകളുടെയും ജനനതീയതി 1/1/xxxx അല്ലെങ്കില്‍ 31/12/xxxx ആയിരിക്കും. ടൈപ്പ് ചെയ്യാനെളുപ്പമുള്ളതാണ് ഇത്തരം തീയതികള്‍.
7. ഫോണ്‍ നമ്പര്‍ ഉണ്ടോ എന്ന് നോക്കുക.ഒരു പെണ്‍കുട്ടിയുടെ പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന വ്യക്തിഗത വിവരങ്ങളില്‍ ഫോണ്‍നമ്പര്‍ ഉണ്ടെങ്കില്‍ ഉറപ്പിച്ചോ അതൊരു ഫെയ്ക്ക് ആകാനാണ് സാധ്യത. സാധാരണഗതിയില്‍ വലിയൊരു ശതമാനം പെണ്‍കുട്ടികളും തങ്ങളുടെ ഫോണ്‍ നമ്പര്‍ പബ്ലിക്‌ ആയി നല്‍കാന്‍ ഇഷ്ട്ടപ്പെടുന്നില്ല എന്നതു തന്നെയാണ് ഇതിന്‍റെ കാരണം.
8. പ്രൊഫൈല്‍ പിക്ചര്‍ ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ പരിശോധിക്കുക. മഹാ ഭൂരിപക്ഷം ഫെയ്ക്കുകളുടെയും പ്രൊഫൈല്‍ പിക്ചര്‍ ഗൂഗിളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുത്തതായിരിക്കും. അതുകൊണ്ട് തന്നെ ഇമേജ് സേര്‍ച്ച്‌ ചെയ്താല്‍ പിക്ചറിന്‍റെ ഒറിജിനല്‍ സോഴ്സ് കണ്ടെത്താം. ഇതിനായി പ്രൊഫൈല്‍ പിക്ച്ചറില്‍ റൈറ്റ് ക്ലിക്ക് ചെയ്തു ‘ Search Google for this image’ സെലെക്റ്റ് ചെയ്താല്‍ മതി. കുറച്ചു കൂടി നല്ല സൂക്ഷ്മതയോടെയുള്ള സേര്‍ച്ച്‌ ആണ് വേണ്ടതെങ്കില്‍ റിവേര്‍സ് ഇമേജ് സേര്‍ച്ച്‌ പ്രയോജനപ്പെടുത്താം. ഇതിനായി ഇവിടെ ക്ലിക്ക് ചെയ്ത് ഫോട്ടോ അപ്‌ലോഡ്‌ ചെയ്തോളൂ Reverse image search .
9. പ്രൊഫൈലിന്‍റെ ‘About’ ടാബ് പരിശോധിക്കുക. കാര്യമായ ഒരു വിവരങ്ങളും ഇവിടെ നല്‍കിയിട്ടില്ലെങ്കില്‍ അത് ഫെയ്ക്കിന്റെ ലക്ഷണങ്ങളാണ്. കൂടാതെ ‘Work and Education’ വിവരങ്ങള്‍ പരിശോധിക്കുക. സ്കൂളും, കോളേജും തോന്നിയ പോലെയാണ് സെലെക്റ്റ് ചെയ്തിരിക്കുന്നതെങ്കിലും അതൊരു ഫെയ്ക്ക് അക്കൗണ്ട്‌ ആയിരിക്കും.
10. റിപ്പോര്‍ട്ട്‌ ചെയ്യുക.ഇത്തരം ഒരു പ്രൊഫൈല്‍ ഫെയ്ക്ക് ആണെന്നു നിങ്ങള്‍ക്കു പൂര്‍ണ്ണമായും ബോധ്യപ്പെട്ടാല്‍ മടിക്കേണ്ട, ആ കാര്യം നിങ്ങള്‍ക്കു തന്നെ ഫേസ്ബുക്കിനെ നേരിട്ടറിയിച്ചു ഫെയ്ക്കന് 8 ന്‍റെ പണി കൊടുക്കാവുന്നതാണ്. ‘ റിപ്പോര്‍ട്ട്‌ ചെയ്യുക’ എന്നതാണിതിനു പറയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button