Kerala

കുമ്മനത്തിന്റെ അധികമാര്‍ക്കും അറിയാത്ത ശീലങ്ങളും നിഷ്ഠകളും

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ചില ശീലങ്ങളും നിഷ്ഠകളുമുണ്ട്. വിമോചന യാത്രയുടെ തിരക്കിലാണെങ്കിലും ഇതൊന്നും അദ്ദേഹം മുടക്കാറില്ല. അതിലൊന്ന് രാവിലത്തെ യോഗയാണ്. പുലര്‍ച്ചെ 5.30 മുതല്‍ 6.30 വരെ ഒരുമണിക്കൂര്‍ നേരം യോഗ, സൂര്യ നമസ്കാരം, ജപം, ധ്യാനം എന്നിവയ്ക്കായി അദ്ദേഹം മാറ്റിവയ്ക്കും. ഇതെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ അര്‍ദ്ധരാത്രി കഴിഞ്ഞേ ഉറക്കമുള്ളൂ.. അതിനിടയ്ക്ക് പാര്‍ട്ടിക്കാര്യം മാത്രം. ഉച്ചയുറക്കമില്ല. രാത്രിയിലും വളരെ കുറച്ച് സമയം മാത്രമാണ് ഉറങ്ങുന്നത്.

63 കാരനായ കുമ്മനത്തിന് മരുന്നും ഗുളികയും ഒന്നും ശീലമില്ല. പിന്നെ സമ്പൂര്‍ണ സസ്യാഹരിയാണ്. അല്‍പം എന്തെങ്കിലും കഴിക്കണം എന്നേയുള്ളൂ.. എരിവ്‌, പുളി, മധുരം ഒന്നും ഉപയോഗിക്കാറില്ല. അതനുസരിച്ച് തയ്യാറാക്കിയ ഭക്ഷണമാണെങ്കില്‍ കഴിക്കും. അല്ലെങ്കില്‍ ഒഴിവാക്കും. കുമ്മനത്തിന്റെ ശീലങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് അറിയാവുന്നത് കൊണ്ട് ഭക്ഷണക്കര്യത്തില്‍ പ്രശ്നം ഉണ്ടാകാറില്ല. പിന്നെ സമയത്ത് ഭക്ഷണം കഴിക്കല്‍ ഒന്നും നടക്കാറില്ല. യാത്രയ്ക്കിടയിലെങ്കിലും അത് കൃത്യമായി നടക്കുമെന്ന വിശ്വാസത്തിലാണ് കുമ്മനം.

ഒരു ദിവസം ഒരു ജോഡി ഡ്രസ് എന്നതാണ് കുമ്മനത്തിന്റെ പതിവ്. 40 വര്‍ഷമായി സംഘ പ്രചാരകനായി കേരളത്തിലുടനീളം സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ എല്ലാ ജില്ലാ കാര്യാലങ്ങളിലും എപ്പോഴും ഒരു ജോഡി ഡ്രസ് അദ്ദേഹത്തിന് വേണ്ടി കരുതിയിട്ടുണ്ടാകും.

ഹോട്ടലില്‍ താമസിക്കാറില്ല. ദൂരയാത്ര പോകുമ്പോള്‍ ആര്‍.എസ്.എസ് കാര്യാലങ്ങളിലോ പ്രവര്‍ത്തകരുടെ വീടുകളിലോ ആകും തങ്ങുക. ദിവസവും ഏഴ് യോഗങ്ങളിലും ജനസദസുകളിലും പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button