KeralaNews

മാണിയും വീണ ജോര്‍ജും അനൂപ് ജേക്കബും വി.എസ്.സുനില്‍ കുമാറും വിജയിച്ചു

തിരുവനന്തപുരം : പാലായില്‍ കെ.എം.മാണി(കേരള കോണ്‍ഗ്രസ്.എം) വിജയിച്ചു. 4703 വോട്ടിനാണ് മാണി സി കാപ്പനെ (എന്‍.സി.പി) പരാജയപ്പെടുത്തിയത്. കെ.എം.മാണിയുടെ പതിമൂന്നാം വിജയമാണിത്. ആറന്മുളയില്‍ സിപിഎമ്മിലെ വീണ ജോര്‍ജ് കോണ്‍ഗ്രസിലെ കെ.ശിവദാസന്‍ നായരെയാണ് 7561 വോട്ടിന് പരാജയപ്പെടുത്തിയത്. തൃശൂരില്‍ പത്മജ വേണുഗോപാലിനെ വി.എസ്. സുനില്‍കുമാര്‍ 6735 വോട്ടിന് പരാജയപ്പെടുത്തി.


പിറവത്ത് മന്ത്രി അനൂപ് ജേക്കബ് 6195 വോട്ടിന് വിജയിച്ചു. സ്പീക്കര്‍ എന്‍. ശക്തന്‍ പരാജയപ്പെട്ടു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ 11090 വോട്ടിന് പി.വി.അന്‍വര്‍ (എല്‍.ഡി.എഫ് സ്വത) പരാജയപ്പെടുത്തി. ബത്തേരിയില്‍ ഐ.സി. ബാലകൃഷ്ണന്‍ (കോണ്‍ഗ്രസ്) വിജയിച്ചു.

ജയിച്ച പ്രമുഖര്‍

ഒ.രാജഗോപാല്‍-ബി.ജെ.പി
വി.എസ്.അച്യുതാനന്ദന്‍-എല്‍.ഡി.എഫ്
പിണറായി വിജയന്‍-എല്‍.ഡി.എഫ്
ഗണേഷ് കുമാര്‍-എല്‍.ഡി.എഫ്
പി.സി.ജോര്‍ജ്-സ്വതന്ത്രന്‍
വി.എസ്.സുനില്‍കുമാര്‍-എല്‍.ഡി.എഫ്

തോറ്റ പ്രമുഖര്‍
കെ.ബാബു-യു.ഡി.എഫ്
ഷിബുബേബി ജോണ്‍-ആര്‍.എസ്.പി
വി.കെ.ഇബ്രാഹിം കുഞ്ഞ് -യു.ഡി.എഫ്
പി.കെ.ജയലക്ഷ്മി- യു.ഡി.എഫ്
എന്‍.ശക്തന്‍-യു.ഡി.എഫ്
എം.വി.നികേഷ് കുമാര്‍ – എല്‍.ഡി.എഫ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button