Kerala

ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐസക്കിന്റെ മുന്‍ ബജറ്റുകള്‍ പോലെ സ്വപ്‌നങ്ങള്‍ മാത്രം കുത്തിനിറച്ചതാണ് ഈ ബജറ്റെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബജറ്റ് സംസ്ഥാനത്തെ ജനങ്ങളുടെ തലയില്‍ 800 കോടിരൂപയുടെ അധികഭാരം അടിച്ചേല്‍പ്പിക്കുന്നതും, അപ്രായോഗികവും ലക്ഷ്യബോധം ഇല്ലാത്തതും ആണെന്നും ചെന്നിത്തല പറഞ്ഞു.

നവകേരള സൃഷ്ടിക്ക് വേണ്ടിയുള്ള ബജറ്റാണ് ഇതെന്ന് പറഞ്ഞാല്‍ ആരും ചിരിച്ച് പോകും. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ ധനമന്ത്രി ആയിരുന്നപ്പോള്‍ പലിശരഹിത ബാങ്ക്, ഡാമില്‍ നിന്ന് മണല്‍ ശേഖരിച്ച് വരുമാനം തുടങ്ങിയവ ഐസക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം വെറും സ്വപ്‌നങ്ങള്‍ മാത്രമായി അവശേഷിക്കുകയായിരുന്നു. കൃഷി, വ്യവസായം, ടൂറിസം എന്നീ മേഖലകളില്‍ ദീര്‍ഘവീക്ഷണമില്ലാത്ത പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്ന് ചെന്നിത്തല ആരോപിച്ചു.

12,000 കോടി രൂപ സമാഹരിച്ച് വികസനം നടപ്പിലാക്കുമെന്ന ഐസക്കിന്റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യ ബോധത്തോടെ ഉള്ളതല്ല. ബജറ്റിലുള്ളത് ഉട്ടോപ്യന്‍ ആശയങ്ങള്‍ മാത്രമാണ്. മരങ്ങള്‍ വെച്ചുപിടിപ്പിച്ച് വിഭവസമാഹരണം നടത്തുമെന്ന ആശയം അത്തരത്തിലൊന്നാണ്. തൊഴില്‍ അവസരം സൃഷ്ടിക്കുന്ന ഒരു നിര്‍ദ്ദേശം പോലുമില്ല. കുറെ എല്‍ഇഡി ബള്‍ബുകള്‍ നല്‍കുമെന്നതല്ലാതെ വൈദ്യുതി മേഖലയ്ക്കായി നല്ല പദ്ധതികള്‍ ഒന്നും ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button