Uncategorized

ഓണ്‍ലൈന്‍ വഴി മദ്യവില്‍പ്പനയ്ക്ക് ശക്തമായ എതിര്‍പ്പുമായി ഡി.വൈ.എഫ്.ഐ : മദ്യാസക്തി തടയുവാന്‍ മദ്യ വര്‍ജനമാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ട നയമെന്ന് യൂത്ത്‌സംഘടന

കോഴിക്കോട്: ഓണക്കാലത്ത് നന്മ സ്റ്റോറുകള്‍ അടച്ചു പൂട്ടി കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ വഴി മദ്യവില്‍പനയ്‌ക്കൊരുങ്ങുന്നു എന്ന വാര്‍ത്തയ്‌ക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. സി.പി.എമ്മിന്റെ യൂത്ത് സംഘടനയായ ഡി.വൈ.എഫ്.ഐയും ഇതിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നുകഴിഞ്ഞു.

ഡിവൈഎഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി അഡ്വ. മുഹമ്മദ് റിയാസ് ആണ് ഓണ്‍ലൈന്‍ മദ്യ വില്‍പനയ്‌ക്കെതിരെ പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയാണ് റിയാസിന്റെ പ്രതികരണം.

റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…..

മദ്യാസക്തി സമൂഹത്തെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍…. ബീഹാറിലെ ഗോപാല്‍ ഗഞ്ചില്‍ വ്യാജ മദ്യം കഴിച്ച് 15 പേര്‍ മരിച്ചത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പാക്കുന്ന ബീഹാര്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ വ്യാജമദ്യ ഭീഷണി മനുഷ്യന്റെ ജീവന്‍ തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. മദ്യാസക്തി തടയുവാന്‍ മദ്യ വര്‍ജനമാണ് ഒരു സര്‍ക്കാര്‍ നടപ്പില്‍ വരുത്തേണ്ട നയം എന്ന സന്ദേശമാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്നത്.
കേരളത്തില്‍ ഓണ്‍ലൈന്‍ വഴി മദ്യം നല്‍കുമെന്ന വാര്‍ത്ത പരക്കുന്നുണ്ട്. 21 വയസ്സിന് താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് , നിയമം തടയുന്നുണ്ട്. ഇത്തരം നീക്കങ്ങള്‍ ഈ നിയമം ലംഘിക്കാന്‍ കാരണമാകും. മദ്യാസക്തി എന്ന വിപത്തിനെ ചെറുക്കുവാന്‍ സഹായിക്കുന്നതല്ല ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയെന്നും രറിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

നിരവധധി പേരാണ് റിയാസിന്റെ പോസ്റ്റിനെ പിന്തുണച്ച് രഗത്തെത്തിയിരിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിന്റെ തീരുമാനത്തിനെതിരെ ഓണ്‍ലൈന്‍ മദ്യവില്‍പന അനുവദിക്കില്ലെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് രംഗത്തെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വില്‍പന നിയമവിധേയമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മദ്യവില്‍പനക്കുള്ള ലൈസന്‍സ് ഒരു സ്ഥലത്തെ കേന്ദ്രീകരിച്ചാണ്. ഈ നിബന്ധന പാലിക്കാന്‍ ഓണ്‍ലൈന്‍ വില്‍പനക്കാകില്ല. കണ്‍സ്യൂമര്‍ ഫെഡ് എക്‌സൈസ് വകുപ്പുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും കമ്മിഷണര്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button