Kerala

മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ഞെട്ടിപ്പിക്കുന്ന തെളിവുകള്‍

മലപ്പുറം: നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജഏറ്റുമുട്ടലിലാണെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് പുറത്തായിരിക്കുന്നത്. മാവോയിസ്റ്റ് ഏറ്റമുട്ടല്‍ വ്യാജമാണൈന്ന ആരോപണം നിലനില്‍ക്കെയാണ് കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലെന്ന ആരോപണം സത്യമാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. മാവോയിസ്റ്റുകളുടെ ശരീരത്തില്‍ വെടിയുണ്ട തുളച്ച് കയറിയിരിക്കുന്നത് അടുത്തുനിന്നാണെന്നാണ് റിപ്പോര്‍ട്ട്. ഒമ്പത് ബുള്ളറ്റുകള്‍ കുപ്പുദേവരാജിന്റെ ശരീരത്തില്‍ തുളഞ്ഞു കയറിയിട്ടുണ്ട്. നേര്‍ക്കുനിന്ന് തുടരെ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതോടെ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്ന പൊലീസിന്റെ വാദം കള്ളത്തരമാണെന്ന് തെളിയുകയാണ്. അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ അസ്വഭാവികതകള്‍ ഉണ്ടെന്നും റീപോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും ബന്ധുക്കള്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവെക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button