India

പാസ്സ്പോർട്ടിലെ ജനനത്തീയതി തിരുത്തൽ : ഇളവ് നൽകി കേന്ദ്രം

ന്യൂ ഡൽഹി : പാസ്പോർട്ടിലെ ജനനത്തീയതി തിരുത്തുന്നതിൽ ഇളവ് നൽകി കേന്ദ്ര സർക്കാർ. പാസ്‌പോര്‍ട്ട്‌ എടുത്ത്‌ അഞ്ചു വര്‍ഷത്തിനുള്ളില്‍ ജനനത്തീയതി തിരുത്തി നല്‍കാമെന്ന മാര്‍ഗനിര്‍ദേശ പ്രകാരം നടപടികള്‍ക്കു കാലതാമസം നേരിടുന്നതിനാലാണ് നിയമത്തിൽ മാറ്റം കൊണ്ട് വന്നത്.

ഇതിന്റെ ഭാഗമായി ഇനിമുതല്‍ സമയപരിധി നോക്കാതെ അപേക്ഷകളെല്ലാം വേഗത്തില്‍ തീര്‍പ്പാക്കാനാണ്‌ ഉത്തരവ്‌. ഡിജിറ്റല്‍ ഒപ്പോടുകൂടിയ വിവാഹ, ജനന സാക്ഷ്യപത്രങ്ങള്‍ ആധികാരിക രേഖകളെന്ന നിലയിൽ സ്വീകരിക്കാൻ പാസ്‌പോര്‍ട്ട്‌ വിതരണ അതോറിറ്റിയോട് വിദേശകാര്യ വകുപ്പ്‌ നിര്‍ദേശിച്ചു. കൂടാതെ പാസ്‌പോര്‍ട്ട്‌ അനുവദിക്കല്‍ നടപടികള്‍ കൂടുതല്‍ ഉദാരവും കുറ്റമറ്റതുമാക്കാന്‍ 1980 ലെ പാസ്‌പോര്‍ട്ട്‌ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനും വിദേശകാര്യ മന്ത്രാലയം ആലോചിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 12 ദശലക്ഷം പാസ്‌പോര്‍ട്ടുകളാണ്‌ വിദേശകാര്യ വകുപ്പ്‌ കൈകാര്യം ചെയ്‌തത്. പുതിയ സംവിധാനത്തില്‍ പാസ്‌പോര്‍ട്ട്‌ അനുവദിക്കല്‍ നടപടികള്‍ കുറ്റമറ്റതാണെന്നും ദേശവിരുദ്ധ ശക്‌തികള്‍ക്ക്‌ അവ കിട്ടാനുള്ള സാധ്യതയില്ലെന്നും വിദേശകാര്യവകുപ്പ്‌ വൃത്തങ്ങള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button