NewsInternational

തീവ്രവാദത്തെ തുണയ്ക്കുന്നവരായി പാകിസ്ഥാനെ മുദ്രകുത്താൻ ശ്രമിക്കുന്നവരെ ശക്തമായി എതിർക്കും: ഇന്ത്യക്കെതിരെ മുന്നറിയിപ്പുമായി ചൈന

ബെയ്ജിങ്: പാകിസ്ഥാനെ പിന്തുണച്ചും ഇന്ത്യയെ പരോക്ഷമായി വിമർശിച്ചും ചൈന.തീവ്രവാദത്തെ പിന്തുണക്കുന്നവര്‍ എന്ന രീതിയില്‍ പാകിസ്താനെ മുദ്ര കുത്താൻ ശ്രമിക്കുന്നവരെ ശക്തമായി എതിര്‍ക്കുമെന്ന് ഇന്ത്യയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ചൈനയുടെ താക്കീത്.ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ കഴിയാതെ വന്നാല്‍ എല്ലാവര്‍ക്കും മെച്ചമുള്ള സാമ്പത്തിക സഹകരണത്തിലൂടെ പരസ്പരമുള്ള വിദ്വേഷം കുറയ്ക്കുകയാണ് വഴിയെന്നും ചൈന പറയുന്നു.ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിലാണ്പാകിസ്ഥാനെ പിന്തുണച്ചും ഇന്ത്യയെ വിമര്ശിച്ചുകൊണ്ടുമുള്ള ലേഖനം പുറത്തു വന്നിരിക്കുന്നത്.

പാകിസ്ഥാനിലെ ഉന്നത പട്ടാള ഉദ്യോഗസ്ഥന്‍ ഇന്ത്യയ്ക്ക് നേരെ നീട്ടിയ സമാധാനത്തിന്റെ ഒലീവിലകള്‍ സ്വീകരിച്ച് ചൈന-പാകിസ്ഥാൻ വ്യാവസായിക ഇടനാഴിയില്‍ ഇന്ത്യ ചേരണമെന്നും ലേഖനത്തിൽ പറയുന്നു.സമയത്തിന് പ്രതികരിച്ചില്ലെങ്കില്‍ പാകിസ്താന്‍ ജനറല്‍ ഇന്ത്യയ്ക്ക് പാകിസ്ഥാൻ നല്‍കിയ ഓഫര്‍ പാകിസ്ഥാനിൽ നിന്നുള്ള എതിര്‍പ്പ് മൂലം അല്‍പായുസ്സായി തീരുമെന്നും ഇന്ത്യ ഒഴിവാക്കാനാവാത്ത ഘടകമാണെന്ന് പാകിസ്ഥാൻ കരുതുന്നു എന്നതിനുള്ള അടയാളമാണ് ജനറലിന്റെ ക്ഷണമെന്നും വിശദീകരണമുണ്ട്.പാകിസ്താനോടുള്ള ഇന്ത്യയുടെ ശത്രുത അവസാനിപ്പിക്കണമെന്നും 46 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ചൈന പാകിസ്താന്‍ വ്യാവസായിക ഇടനാഴിയില്‍ ഇന്ത്യ ചേരണമെന്നും പാകിസ്ഥാനിലെ ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥൻ ലഫ്. ജനറല്‍ റിയാസ് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.ഇതിനു തൊട്ടുപിന്നാലെയാണ് ലഫ്. ജനറല്‍ റിയാസിന്റെ പ്രസ്താവന ഉദ്ധരിച്ച് കൊണ്ടുള്ള ചൈനയുടെ പ്രതികരണം വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button