KeralaNewsIndia

മറ്റുസംസ്ഥാന വേദികളില്‍ ആക്രമിക്കുന്നത് കേരളത്തില്‍ പിണറായി അനുകൂല വികാരം സൃഷ്ടിക്കുമെന്ന് ബി.ജെ.പി

 

ന്യൂഡൽഹി: മറ്റു സംസ്ഥാനങ്ങളിൽ പിണറായിക്കെതിരെ തിരിയുന്നത് കേരളത്തിൽ പിണറായി അനുകൂല വികാരം ഉണ്ടാവുന്നതിനും രാഷ്ട്രീയമായി തിരിച്ചടി ആകാനും കാരണമാകുമെന്ന് ബിജെപി വിലയിരുത്തൽ. മധ്യരദേശിലെ പ്രാദേശിക നേതാവ് പിണറായി വിജയൻറെ തലയ്ക്കു ഒരു കോടി രൂപ വിലയിട്ടതിന്റെ പശ്ചാത്തലത്തിൽ ആർ എസ് എസ് ദേശീയ നേതൃത്വം അതിനെ തള്ളിപറഞ്ഞിരുന്നു. കേരളത്തിലെ സിപിഎം അക്രമങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ധർണ്ണകളും മറ്റും ബിജെപി നടത്തിയിരുന്നു.

മംഗലാപുരത്തു നേതാക്കൾ പിണറായി വിജയനെതിരെ പ്രതിഷേധം നടത്തിയിരുന്നു, ഹർത്താൽ പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം. കടുത്ത പോലീസ് സംരക്ഷണത്തിലാണ് മുഖ്യമന്ത്രി അവിടെ ചടങ്ങുകളിൽ പങ്കെടുത്തത്. പിണറായി വിരുദ്ധ വികാരം അല്ലാതെ സിപിഎം വിരുദ്ധ വികാരത്തിലേക്കാണ് പോകേണ്ടതെന്ന ചിന്തയാണ് ബിജെപിക്ക് ഉള്ളത്.മറ്റു സംസ്ഥാനങ്ങളിൽ പിണറായിയെ വ്യക്തിപരമായി ആക്രമിക്കുന്നത് പിണറായി അനുകൂല വികാരം ഉണ്ടാവുമെന്നാണ് പൊതുവെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button